ഇന്ന് നിരവധിപേരെ അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ് തൈറോയ്‌ഡ് സംബന്ധമായ തകരാറുകൾ. കഴുത്തിൽ ചിത്രശലഭത്തിന്‍റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്‌ഡ്. ശരീരത്തിലെ പ്രധാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് തൈറോയ്‌ഡ് ഗ്രന്ഥിയാണ്. ഉപാപചയ പ്രവർത്തനം, വളർച്ച, ഊർജനില, അവയവങ്ങളുടെ പ്രവർത്തനം എന്നിവ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവയാണിത്. എന്നാൽ തൈറോയ്‌ഡ് ഹോർമോണിന്‍റെ ഉത്പാദനത്തിൽ വ്യതിയാനമുണ്ടാകുമ്പോൾ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ തൈറോയ്‌ഡ് പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാനാകും. തൈറോയ്‌ഡ് രോഗികൾ ഡയറ്റിൽ എന്തൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് നോക്കാം.
അയോഡിൻ അടങ്ങിയ ഭക്ഷണങ്ങൾ
തൈറോയ്‌ഡ് ഹോർമോൺ ഉൽപാദനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് അയോഡിൻ. തൈറോയ്‌ഡ് പ്രശ്‌നങ്ങളുടെ ഏറ്റവും പൊതുവായ കാരണങ്ങളിൽ ഒന്നാണ് അയോഡിന്‍റെ കുറവ്. എന്നാൽ ഇതിന്‍റെ അളവ് അധികമായാലും പ്രശ്‌നമാണ്. ദിവസേന 150 മൈക്രോഗ്രാം (µg) അയോഡിൻ മാത്രമേ ശരീരത്തിന് ആവശ്യമായുള്ളു. അതിനാൽ അയോഡിന്‍റെ നല്ല ഉറവിടങ്ങളായ മത്സ്യം, കക്കയിറച്ചി, പാൽ, ചീസ്, തൈര്, മുട്ട തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം.
സെലിനിയം അടങ്ങിയ ഭക്ഷണങ്ങൾ
സെലിനിയത്തിന്‍റെ അഭാവം തൈറോയ്‌ഡ് പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ കാരണമാകും. അതിനാൽ സെലീനിയം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തൈറോയ്‌ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസുള്ളവരിൽ തൈറോയ്‌ഡ് പ്രവർത്തനം മെച്ചപ്പെടുത്താൻ സെലീനിയം അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. കൂടാതെ ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തൈറോയ്‌ഡ് ഗ്രന്ഥിയെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കാനും സെലിനിയം ഗുണം ചെയ്യും. അതിനാൽ സെലിനിയത്തിൻ്റെ സമ്പന്ന സ്രോതസുകളായ ബ്രസീൽ നട്‌സ്, സൂര്യകാന്തി വിത്തുകൾ, ചിക്കൻ, ടർക്കി, ട്യൂണ, സാൽമൺ, മത്തി എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ