ഓരോ ദിവസം കഴിയുംതോറും വേനല്‍ക്കാലത്തെ ഈ കൊടുംചൂടില്‍ വെന്തുരുകുകയാണ് നാട്. ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ അലര്‍ട്ടുകളും പ്രഖ്യാപിക്കുന്നുണ്ട്. പകല്‍ സമയങ്ങളില്‍ പുറത്തേക്ക് ഇറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവില്‍. ചൂടുകാരണം രാത്രിയില്‍ ഉറങ്ങാൻ പോലും പലരും ബുദ്ധിമുട്ടുന്നുണ്ട്. ചൂടും അതുമൂലമുണ്ടാക്കുന്ന വിയര്‍പ്പുമെല്ലാം നമ്മളെ കൂടുതല്‍ അസ്വസ്ഥരാക്കും. ഈ സാഹചര്യം മറികടക്കാൻ ശരീരത്തെ തണുപ്പിച്ച് വയ്‌ക്കാനുള്ള ചില വഴികള്‍...
ഹൈഡ്രേറ്റായിരിക്കുക:ചൂടുകാലത്ത് നിര്‍ജ്ജലീകരണത്തിന്‍റെ അപകടങ്ങളില്‍ നിന്നും രക്ഷ നേടേണ്ടത് അത്യാവശ്യമാണ്. ഇതിനായി ശരീരത്തിലെ ജലാംശം നിലനിര്‍ത്താൻ കൂടുതല്‍ വെള്ളം കുടിക്കണം. നിർജ്ജലീകരണം ചെയ്യുന്നത് കൊണ്ട് മധുരമുള്ള പാനീയങ്ങളും മദ്യവും ഒഴിവാക്കണം.
അയഞ്ഞ വസ്‌ത്രങ്ങള്‍ ധരിക്കുക: ഈ വേനല്‍ക്കാലത്ത് പുറത്തേക്കൊക്കെ ഇറങ്ങുമ്പോള്‍ അയഞ്ഞ, ഭാരം കുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാകും നല്ലത്. അവ ഇളം നിറത്തിലുള്ളതും ആയിരിക്കണം. ഇരുണ്ട നിറത്തിലുള്ളവ ചൂട് ആഗിരണം ചെയ്യുന്നത് കൊണ്ട് തന്നെ അവ ഒഴിവാക്കുന്നതാകും നല്ലത്.
ഫാനുകള്‍ ഉപയോഗിക്കാം:വീട്ടില്‍ ഇരിക്കുമ്പോള്‍ ചൂടില്‍ നിന്നും രക്ഷനേടാൻ ഫാനുകള്‍ ഉപയോഗിക്കാം. അധികമായി തണുപ്പ് ലഭിക്കണമെങ്കില്‍ഫാനിൻ്റെ മുന്നിൽ ഈര്‍പ്പമുള്ള തുണിയോ മറ്റോ ഉപയോഗിക്കാം.
കര്‍ട്ടനും ബ്ലൈന്‍ഡുകളും അടയ്‌ക്കുക:സൂര്യപ്രകാശം നേരിട്ട് വീടുനുള്ളിലേക്ക് കയറുന്ന സാഹചര്യം ഒഴിവാക്കാൻ ചൂട് കൂടിയ സമയങ്ങളില്‍ കര്‍ട്ടനും ബ്ലൈന്‍ഡുകളും ഉയോഗിക്കാം.
തണുത്ത വെള്ളത്തിലെ കുളി: ശരീരത്തിലെ താപനിലയുടെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്ന ഏറ്റവും എളുപ്പത്തിലുള്ള മാര്‍ഗമാണ് കുളി. ചൂടേറിയ കാലങ്ങളില്‍ തണുത്ത വെള്ളത്തില്‍ കുളിയ്‌ക്കുന്നത് ചൂടിൽ നിന്നും ആശ്വാസം നല്‍കും.