ഹൈദരാബാദ്: കുട്ടികൾ അക്ഷമരാകുമ്പോള്‍ മാതാപിതാക്കൾ ഡിജിറ്റൽ ഉപകരണങ്ങൾ നൽകുന്നത് പതിവാണ്. എന്നാല്‍ ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുമെന്ന് ഗവേഷകരുടെ നിഗമനം. കുട്ടികൾ വളരുമ്പോൾ അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് ഇതുമൂലം നഷ്‌ടപ്പെടുമെന്നാണ് കണ്ടെത്തല്‍.
വ്യത്യസ്‌ത സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കാമെന്നതും ആത്മനിയന്ത്രണത്തിന്‍റെ മിക്ക ഗുണങ്ങളും ചെറുപ്രായത്തിൽ തന്നെയാണ് കുട്ടികൾ പഠിക്കുന്നത്. കുട്ടികള്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെടുന്ന നെഗറ്റീവ് വൈകാരിക പ്രതികരണം തടയാൻ, സ്‌മാർട്ട്‌ഫോണിലും ടാബുകളിലും വീഡിയോകളും മറ്റും കാണിക്കുന്നത് വർദ്ധിച്ചുവരികയാണ്.
ഇതുമൂലം, ഭാവിയിൽ വികാരങ്ങളെ ഫലപ്രദമായി തിരിച്ചറിയാനും അവയെ നിയന്ത്രണത്തിലാക്കാനുമുള്ള കഴിവ് കുട്ടികൾക്ക് നഷ്‌ടപ്പെടുമെന്ന് ഹംഗേറിയൻ, കനേഡിയൻ ശാസ്‌ത്രജ്ഞരുടെ ഗവേഷണം തെളിയിച്ചിട്ടുണ്ട്. ഡിജിറ്റൽ ടൂളുകൾ ഉപയോഗിക്കുന്ന കുട്ടികൾക്ക് ദേഷ്യവും പ്രകോപനവും നിയന്ത്രിക്കാനുള്ള കഴിവ് വളരെ കുറവാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതിനകം വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാത്ത കുട്ടികളെ അനുനയിപ്പിക്കാന്‍ മാതാപിതാക്കൾ ഇലക്‌ട്രോണിക് ഉപകരണങ്ങളെ വളരെയധികം ആശ്രയിക്കുന്നതായും കണ്ടെത്തി. ഈ പ്രവണത കൂടുന്തോറും കുട്ടികൾക്കിടയിൽ പ്രശ്‌നങ്ങൾ രൂക്ഷമാകുമെന്ന് ശാസ്‌ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ALSO READ:പരീക്ഷ പേടിയുണ്ടോ?; മാനസിക ബുദ്ധിമുട്ട് പരിഹരിക്കാൻ 'ടെലി മനസുമായി' ആരോഗ്യ വകുപ്പ്