ETV Bharat / state

മദ്യലഹരിയില്‍ കെഎസ്ആര്‍ടിസി ബസ് കടത്തിക്കൊണ്ട് പോകാന്‍ ശ്രമം; യുവാവ് പിടിയിൽ - DRUNK MAN KSRTC BUS THEFT ATTEMPT

മല്ലപ്പള്ളി ആഞ്ഞിലിത്താനം സ്വദേശി ജെബിന്‍(34) ആണ് അറസ്റ്റിലായത്.

THIRUVALLA KSRTC THEFT ATTEMPT  DRUNK MAN ARRESTED THIRUVALLA  കെഎസ്ആര്‍ടിസി ബസ്  LATEST MALAYALAM NEWS
DRUNK MAN ATTEMTS TO THEFT KSRTC BUS (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 17, 2025, 5:49 PM IST

പത്തനംതിട്ട: തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് മദ്യലഹരിയില്‍ ബസ് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മല്ലപ്പള്ളി ആഞ്ഞിലിത്താനം സ്വദേശി ജെബിന്‍ (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ ആയിരുന്നു സംഭവം.

തിരുവല്ല-മല്ലപ്പള്ളി റൂട്ടിലോടാന്‍ തയാറാക്കിയിട്ടിരുന്ന ഓര്‍ഡിനറി ബസില്‍ കയറി ഇയാള്‍ ബസ് സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു. മദ്യലഹരിയിലാണ് ഇയാൾ ബസിൽ കയറിയത്. ബസ് സ്റ്റാർട്ട് ആയത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഓടിയെത്തി ഇയാളെ തടഞ്ഞുവച്ചു. തുടർന്ന് കെഎസ്ആര്‍ടിസി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പൊലീസ് സ്ഥലത്തെത്തി ഇയാളോട് ബസിൽ നിന്നും താഴെയിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. സ്റ്റിയറിങില്‍ നിന്ന് പിടിവിടാതിരുന്ന ഇയാളെ പൊലീസും യാത്രക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും ചേര്‍ന്നാണ് താഴെയിറക്കിയത്. മോഷണക്കുറ്റം ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Also Read: ഗതാഗത നിയമം കാറ്റില്‍പറത്തി പൊലീസ്; ഡിജിപിയുടെ പേരില്‍ എത്തിയത് നാലായിരത്തോളം നിയമലംഘനങ്ങള്‍...! - KERALA POLICE TRAFFIC OFFENCES

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.