ന്യൂഡൽഹി: ഡിമെൻഷ്യ കണ്ടെത്താന്‍ കഴിയുന്ന പുതിയ പരിശോധന വികസിപ്പിച്ചെടുത്ത് യുകെയിലെ ഗവേഷകർ. മെമ്മറി ടെസ്‌റ്റുകൾ അല്ലെങ്കിൽ മസ്‌തിഷ്‌ക ചുരുങ്ങൽ അളക്കൽ പോലുള്ള സാധാരണ ഉപയോഗിക്കുന്ന രീതികളേക്കാൾ 80 ശതമാനം കൂടുതൽ കൃത്യതയുള്ളതാണ് പുതിയ പരിശോധനയെന്ന് ലണ്ടനിലെ ക്യൂൻ മേരി സർവകലാശാലയിലെ ഗവേഷകർ പറഞ്ഞു.
എംആർഐ (എഫ്എംആർഐ) സ്‌കാനുകളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരിശോധന. ഇത് തലച്ചോറിന്‍റെ 'ഡിഫോൾട്ട് മോഡ് നെറ്റ്‌വർക്കിലെ' (ഡിഎംഎൻ) മാറ്റങ്ങൾ കണ്ടെത്തുന്നു. അൽഷിമേഴ്‌സ് രോഗം ബാധിച്ച ആദ്യത്തെ ന്യൂറൽ നെറ്റ്‌വർക്ക് ആണ് ഡിഎംഎൻ.
'ഡിമെൻഷ്യയുടെ ലക്ഷണങ്ങൾക്ക് കാരണമാകുന്ന മസ്‌തിഷ്‌ക കോശങ്ങളുടെ മാറ്റാനാവാത്ത നഷ്‌ടം തടയാൻ കഴിയുന്ന ചികിത്സകൾ വികസിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ക്വീൻ മേരിസ് വൂൾഫ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ ഹെൽത്തിൽ നിന്നുള്ള ചാൾസ് മാർഷൽ പറഞ്ഞു.