ETV Bharat / health

അതിശയിക്കും തീർച്ച; അറിയാം പപ്പായ ഇലയിലെ ആരോഗ്യ ഗുണങ്ങൾ - HEALTH BENEFITS OF PAPAYA LEAF

പപ്പായ ഇലയിൽ പോഷകങ്ങളും ധാതുക്കളും ധാരാളമടങ്ങിയിട്ടുണ്ട്. ഇത് വിവിധ പ്രശ്‌നങ്ങളെ ചെറുക്കാൻ സഹായിക്കും. പപ്പായ ഇലയിലെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

PAPAYA LEAF HEALTH BENEFITS  പപ്പായ ഇലയുടെ ആരോഗ്യ ഗുണങ്ങൾ  PAPAYA LEAF BENEFITS FOR PLATELETS  PAPAYA LEAVES
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : Nov 27, 2024, 2:17 PM IST

രോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് പപ്പായ. എന്നാൽ പപ്പായയ്ക്ക് മാത്രമല്ല ഇതിന്‍റെ ഇലയ്ക്കും നിരവധി ഗുണങ്ങളുണ്ട്. പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ തടയാൻ പപ്പായ ഇലയ്ക്ക് കഴിയും. ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും പപ്പായ ഇലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പപ്പായ ഇല ജ്യൂസായും വെള്ളത്തിലിട്ട് തിളപ്പിച്ചുമൊക്കെ കുടിക്കാം. ഇതിൽ അടങ്ങിയിട്ടുള്ള എൻസൈമുകൾ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കും.

വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫ്ലേവനോയ്‌ഡുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണ് പപ്പായ ഇല. ഇത് ശരീരത്തെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം, കോശങ്ങളുടെ കേടുപാടുകൾ തുടങ്ങിയവയിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും. ആന്‍റി ഇൻഫ്ളമേറ്ററി സംയുക്തങ്ങളായ ആൽക്കലോയിഡുകളും ഫ്ലേവനോയ്‌ഡുകളും പപ്പായ ഇലയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കാൻ ഇത് വളരെയധികം ഫലപ്രദമാണ്. പപ്പായ ഇലയുടെ കൂടുതൽ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം.

പ്രമേഹത്തെ പ്രതിരോധിക്കും

പപ്പായ ഇലയിൽ അടങ്ങിയിട്ടുള്ള ചില എൻസൈമുകൾക്ക് ഇൻസുലിന്‍റെ ഉത്പാദനത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കും. കൂടാതെ മൊത്തത്തിലുള്ള ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും പപ്പായ ഇല സഹായകമാണ്.

ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കും

ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിൻ എ, സി എന്നിവ പപ്പായ ഇലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. കേടുപാടുകളുള്ള ചർമ്മ കോശങ്ങളെ നന്നാക്കാൻ പപ്പായ ഇലയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഗുണം ചെയ്യും. മാത്രമല്ല കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തിലെ ചുളിവുകൾ, വരകൾ ഉൾപ്പെടയുള്ള വാർധക്യ സംബന്ധമായ ലക്ഷണങ്ങൾ കുറയ്ക്കാനും ഇത് വളരെയധികം ഗുണകരമാണ്. പപ്പായ ഇലയിൽ പ്രകൃതിദത്ത ആന്‍റി ബാക്‌ടീരിയൽ, ആന്‍റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മുഖക്കുരു, അണുബാധകൾ, എന്നിവ തടയാനും സഹായിക്കും.

ഡെങ്കിപ്പനി പ്രതിരോധിക്കും

ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള അസാധ്യ കഴിവ് പപ്പായ ഇലയ്ക്കുണ്ട്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ഇതിന് സാധിയ്ക്കും. ഡെങ്കിപ്പനി ബാധിച്ചാൽ ഇടയ്ക്കിടെ കുറഞ്ഞ അളവിൽ പപ്പായ ഇലയുടെ ജ്യൂസോ പപ്പായ ഇലയിട്ട് തിളപ്പിച്ച വെള്ളമോ കുടിക്കുന്നത് നല്ലതാണ്. ജ്യൂസുണ്ടാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം തളിരിലകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. എന്നാൽ ഒരു ഡോക്‌ടറുടെ നിർദേശം സ്വീകരിച്ചതിന് ശേഷം മാത്രമേ ഇത് ഉപയോഗിക്കാവൂ.

ക്യാൻസറിനെ പ്രതിരോധിക്കും

പപ്പായ ഇലയുടെ സത്തിൽ അസെറ്റോ ജെനിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ബ്രെസ്റ്റ് ക്യാൻസർ, ശ്വാസകോ ക്യാൻസർ, പാൻക്രിയാറ്റിക് ക്യാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും. ക്യാൻസർ രോഗികളിൽ കീമോതെറാപ്പിയ്ക്ക് ശേഷം ഉണ്ടാക്കുന്ന പാർശ്വഫലങ്ങൾ കുറയ്ക്കാൻ ഇതിലെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഫലം ചെയ്യും. കൂടാതെ ക്യാൻസറിനെ പ്രതിരോധിയ്ക്കാൻ സഹായിക്കുന്ന ആകടോജെനിൻ എന്ന സംയുകതവും പപ്പായ ഇലയിൽ അടങ്ങിയിട്ടുണ്ട്.

ദഹന സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റും

ദഹന സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാൻ പപ്പായ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ദഹനവ്യവസ്ഥ ശുദ്ധീകരിക്കാനും വയറ്റിലെ വീക്കം കുറയ്ക്കാനും ഇത് സഹായിക്കും. കുടലിലെ നല്ല ബാക്‌ടീരിയകളുടെ വളർച്ചയെ സഹായിക്കാനും പപ്പായ ഇല ഗുണം ചെയ്യും. വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങൾ അകറ്റാനും ഇത് ഗുണകരമാണ്.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കും

വിറ്റാമിൻ എ, സി, ഇ എന്നിവ ഉൾപ്പെടെ രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്ന പോഷകങ്ങൾ പപ്പായ ഇലയുടെ സത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ആൻ്റി ഓക്‌സിഡൻ്റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിൽ ധാരാളമുണ്ട്. ഇത് ശരീരത്തെ ഓക്‌സിഡേറ്റിവ് സമ്മർത്തിൽ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപെടുത്തുകയും ചെയ്യും.

അവലംബം: https://pmc.ncbi.nlm.nih.gov/articles/PMC7704890/

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : ഈ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ; അറിയാം അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.