പലരുടെയും ഇഷ്‌ട പച്ചക്കറികളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് കൊണ്ടുണ്ടാക്കുന്ന പലതരം ഭക്ഷണവിഭവങ്ങൾ ഇന്ന് വിപണിയിൽ ധാരാളമായി ലഭിക്കാറുണ്ട്. ഇന്ത്യക്കാർ അധികമായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നായ ഉരുളക്കിഴങ്ങ് അമേരിക്കക്കാരുടെയും ഇഷ്‌ട പച്ചക്കറിയാണ്. എന്നാൽ ഉരുളക്കിഴങ്ങിൻ്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകൾ നമ്മുക്കിടയിലുണ്ട്. അതിനു കാരണം ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ്, അന്നജം എന്നിവ ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു എന്നതിനാലാണ്. എന്നാൽ ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതാണോയെന്ന് വിശദീകരിക്കുകയാണ് മംഗളുരു കെ എം സി ആശുപത്രിയിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് വിഭാഗം മുതർന്ന ഡയറ്റീഷ്യൻ അരുണ മല്യ.
ഉരുളകിഴങ്ങ് തണ്ട് കിഴങ്ങുവർഗ്ഗത്തിൽപ്പെതും അന്നജം അടങ്ങിയതുമായ ഒരു പച്ചക്കറിയാണ്. ഇതിൽ പല ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ടെന്ന് അവർ പറയുന്നു. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് കൂടുതൽ അന്നജം അടങ്ങിയിട്ടുള്ളവായണ് ഉരുളക്കിഴങ്ങ്. ഇത് ദോഷകരമായ ഒന്നല്ല. എന്നാൽ കൂടുതൽ കലോറിയും കുറഞ്ഞ നാരുകളും അടങ്ങിയ പച്ചക്കറിയാണ് ഉരുളകിഴങ്ങ്. കാർബോഹൈഡ്രേറ്റ് അളവ് കൂടുതലായതിനാൽ തന്നെ ഇത് ഗ്ലൂക്കോസായി വിഘടിച്ച് ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നു.
ദഹനം സുഗമമാക്കുന്നു
ഉരുളക്കിഴങ്ങ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിൽ അടങ്ങിയിട്ടുള്ള പ്രതിരോധശേഷിയുള്ള അന്നജം ദഹനം സുഗമമാക്കുന്നതിന് പുറമെ ശരീരത്തിന്‍റെ മുഴുവൻ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
ഹൃദയത്തിന്‍റെ പ്രവർത്തനം എളുപ്പമാക്കുന്നു
പൊട്ടാസ്യം കൂടുതലായി അടങ്ങിയിട്ടുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്. അതിനാൽ ഹൃദയത്തിന്‍റെ പ്രവർത്തനം എളുപ്പമാക്കാൻ ഇത് വളരെയധികം ഗുണം ചെയുന്നു. അതേസമയം ഹൃദയം, വൃക്ക എന്നിവയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള അസുഖമുള്ളവരിൽ ഉയർന്ന സെറം പൊട്ടാസ്യം അളവ് ഉണ്ടെങ്കിൽ ഉരുളക്കിഴങ്ങ് ദോഷം ചെയ്യും.
ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കുന്നു
ശരീരഭാരം കൂട്ടാൻ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. കലോറി അളവ് കൂട്ടാനും ഇതിന്‍റെ ഉപയോഗം ഗുണം ചെയ്യും.