നല്ല ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും സഹായിക്കുന്ന ഭക്ഷണമാണ് പഴങ്ങൾ. പഴങ്ങൾ കഴിക്കുന്നതിലൂടെ പ്രധാനപ്പെട്ട പോഷകങ്ങളായ പൊട്ടാസ്യം, സോഡിയം, പ്രോട്ടീൻ തുടങ്ങിയവയുെ മറ്റ് ചില അവശ്യ വിറ്റാമിനുകളും നമുക്ക് ധാരാളമായി ലഭിക്കുന്നു. പല പഴങ്ങൾക്കും വിപണിയിൽ വില വളരെ കൂടുതലാണ്. ഇക്കാരണത്താൽ തന്നെ പഴങ്ങൾ വാങ്ങാനും കഴിക്കാനും പലരും മടിക്കാറുണ്ട്. എന്നാൽ മറ്റു പഴങ്ങൾക്ക് പിപണിയിൽ വില കുതിച്ചുയരുമ്പോഴും ചെറിയ വിലയിൽ വലിയ പോക്ഷകങ്ങൾ തരുന്ന പഴമായ വാഴപ്പഴത്തിന് വില കുറവാണ്.
ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളായ എ, സി, വിറ്റാമിൻ ബി 6, പൊട്ടാസ്യം, സോഡിയം, ഇരുമ്പ്, വിവിധ ആൻ്റിഓക്‌സിഡൻ്റുകൾ, ഫൈറ്റോ ന്യൂട്രിയൻ്റുകൾ തുടങ്ങിയവ വാഴപ്പഴത്തിൽ ധാരളമായി അടങ്ങിയിട്ടുണ്ട്. എല്ലാ സീസണിലും ലഭ്യമാകുന്നതുകൊണ്ട് തന്നെ ദിവസവും കഴിക്കാൻ സാധിക്കുകയും ചെയ്യും. വാഴപ്പഴത്തിന്‍റെ പ്രധാന ഗുണങ്ങളന്തെല്ലാമാണെന്ന് നോക്കാം.
വാഴപ്പഴത്തിൽ കാണപ്പെടുന്ന പോഷകങ്ങൾ:നമ്മുടെ ശരീരത്തിന് ആവശ്യമായ കലോറികൾ, കൊഴുപ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബർ, വിറ്റാമിൻ സി, റൈബോഫ്ലേവിൻ, ഫോളേറ്റ്, നിയാസിൻ, കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഏത്തപ്പഴം കഴിക്കുന്നത് പ്രമേഹം ഭേദമാക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.
പ്രമേഹത്തെ നിയന്ത്രിക്കുന്നു:ആയുർവേദ വിദഗ്‌ദനും മൊറാദാബാദിലെ രാജ്ഷാഹി ഹെൽത്ത്‌കെയർ ചെയർമാനുമായ ഡോ. സലിം സെയ്‌ദിയുടെ അഭിപ്രായത്തിൽ, ഫൈബർ, അന്നജം, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോകെമിക്കലുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങൾ വാഴപ്പഴത്തിൽ ഒരുപാട് അടങ്ങിയിട്ടുണ്ട് ഇത് പ്രമേഹത്തിനെതിരെ പോരാടാൻ സഹായിക്കും. നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും ഇത് സഹായകരമാണ്.