വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണെന്ന് പഴമക്കാർ മുതൽ ആരോഗ്യവിദഗ്‌ധർ വരെ പറയാറുണ്ട്. എന്നാൽ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നല്ലതാണോ ? പലർക്കും അറിയാത്ത നിരവധി ഗുണങ്ങൾ ഇതിലൂടെ ലഭിക്കുന്നുണ്ടെന്നുണ്ടെന്നുള്ളതാണ് വസ്‌തുത. ഈ ലളിതമായ ശീലം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയാണ് മാറ്റിമറിക്കുന്നതെന്ന് അറിയാം.
ദിവസേന എഴുന്നേറ്റയുടൻ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. രാവിലെയുള്ള വെള്ളം കുടി കുടൽ ശുദ്ധീകരിക്കാനും ശരീരത്തിലെ മാലിന്യങ്ങൾ പുറംതള്ളാനും സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ ജലാംശത്തിന്‍റെ അളവ് നിലനിർത്തുകയും അതിലൂടെ ഊർജസ്വലരായിരിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് മെറ്റബോളിസം വർധിക്കാൻ സഹിക്കുന്നു. കൂടാതെ ദഹന പ്രക്രിയ വേഗത്തിലാക്കാനും ഇത് സഹായിക്കുന്നു. കുടലിന്‍റെ ആരോഗ്യം വർധിപ്പിക്കുകയും ഇത് വഴി പോഷകങ്ങളെ ആഗിരണം ചെയ്യാൻ എളുപ്പമാക്കുകയും ചെയ്യുന്നു. ഒഴിഞ്ഞ വയറ്റിൽ പതിവായി വെള്ളം കുടിക്കുന്നതിലൂടെ കിഡ്‌നി സ്റ്റോൺ പോലുള്ള അസുഖങ്ങൾ അകറ്റാനും സഹായിക്കുന്നു.
ഒഴിഞ്ഞ വയറിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുന്നത് വഴി ശരീരത്തിലെ വിഷവസ്‌തുക്കൾ പുറന്തള്ളുകയും അണുബാധകൾ പടരുന്നതിൽ നിന്ന് തടയാനുമാകും. ശരീരത്തിലെ ജലാംശം നിലനിർത്തുകയും നിങ്ങൾക്ക് ഉന്മേഷം നൽകുകയും ചെയ്യുന്നു. ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കുകയും ശരീര ഭാരം കുറയ്ക്കാനും കാരണമാകുന്നു. എഴുനേറ്റയുടൻ തന്നെയുള്ള വെള്ളം കുടി പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്തുന്നതിലൂടെ മസ്‌തിഷ്ക്ക പ്രവർത്തനങ്ങളെയും മികച്ച രീതിയിലാക്കുന്നു. ചർമത്തിന്‍റെ ആരോഗ്യം നിലനിർത്താനും വെള്ളത്തിന്‍റെ പങ്ക് വളരെ വലുതാണ്. എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്നത് ചർമത്തിന് തിളക്കം നൽകുകയും ചുളിവ്, കരുവാളിപ്പ് തുടങ്ങിയവയെ തടയാനും സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വെള്ളം വലിയ പങ്ക് വഹിക്കുന്നുണ്ട്.
ഒഴിഞ്ഞ വയറ്റിൽ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ലിംഫറ്റിക് സിസ്‌റ്റത്തെ സന്തുലിതമാക്കുകയും ചെയ്യുന്നു. കൂടാതെ മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങൾ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു. വെറുവയറ്റിൽ വെള്ളം കുടിക്കുന്നത് രക്തം നേർത്തതാക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയാരോഗ്യം നിലനിർത്താൻ പ്രോത്സാഹിപ്പിക്കുന്നു. ചുവന്ന രക്താണുക്കളുടെ വർച്ച ഉത്തേജിപ്പിക്കാൻ സഹായിക്കുകയും അതിലൂടെ ശരീരത്തിലെ ഓക്‌സിജന്‍റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു.
മേൽപറഞ്ഞ ഗുണങ്ങൾ പരമാവധി ലഭിക്കുന്നതിന് ചെറുനാരങ്ങ പിഴിഞ്ഞതോ ഒരു നുള്ള് മഞ്ഞളോ ചേർത്തോതോ ആയ ചെറുചൂടുള്ള വെള്ളം കുടിക്കുന്നതാണ് ഉത്തമം. എഴുന്നേൽക്കുമ്പോൾ കുറഞ്ഞത് 500 മില്ലി വെള്ളമെങ്കിലും കുടിക്കാം. തുടക്കക്കാർ ചെറിയ അളവിൽ നിന്നും തുടങ്ങുന്നതാണ് നല്ലത്. ശരീരം പൊരുത്തപ്പെട്ടു തുടങ്ങിയാൽ പിന്നീട് വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിക്കാം.
മറ്റൊരു ശ്രധക്കേണ്ട കാര്യം പല്ലുതേക്കുന്നതിനു മുൻപായിരിക്കണം വെള്ളം കുടിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നതിലൂടെ വായിലെ ആസിഡുകൾ ആമാശയത്തിലെത്തി ബാക്‌ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ലളിതവും എന്നാൽ ശക്തവുമായ ഈ രീതി ശീലമാക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നു.
Also Read: ശ്വസിക്കുന്നത് അശുദ്ധ വായുവാണോ? കാത്തിരിക്കുന്നത് മാരക രോഗങ്ങള്‍, പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്