ശരീരത്തിന് ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പയർ വർഗമാണ് കടല. പ്രോട്ടീൻ റിച്ച് ഫുഡായ കടലയിൽ നാരുകൾ, അയേൺ, വിറ്റാമിനുകൾ, ഫോസ്‌ഫറസ്, ചെമ്പ്, മാംഗനീസ്, ധാതുക്കൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതിലെ പ്രോട്ടീൻ പേശികളുടെ വളർച്ചയ്ക്കും നിർമാണത്തിനും തുടങ്ങീ പേശികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഉയർന്ന അളവിൽ ഫൈബർ, ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിൻ സി എന്നിവയുള്ളതിനാൽ കൊളസ്‌ട്രോൾ കുറയ്ക്കാനും കടല സഹായിക്കും. അതിനാൽ തന്നെ ദിവസവും കടല ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പതിവായി കടല കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ദഹനം മെച്ചപ്പെടുത്തും
ദഹനം മെച്ചപ്പെടുത്താനും ദഹന സംബന്ധമായ അസ്വസ്ഥതകൾ അകറ്റാനും കടല സഹായിക്കും. ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനുള്ള കഴിവ് കടലയ്ക്കുണ്ട്. കൂടാതെ ഗ്യാസ്, മലബന്ധം തുടങ്ങിയവയ്ക്ക് ആശ്വാസം നൽകാനും ഇത് ഗുണം ചെയ്യും.
പ്രമേഹം നിയന്ത്രിക്കും
കടലയിൽ വളരെ കുറഞ്ഞ ഗ്ലൈസമിക് സൂചികയാണുള്ളത്. അതിനാൽ പ്രമേഹ രോഗികൾ കടല കഴിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും. കൂത്താടാതെ ടൈപ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും കടല ഫലപ്രദമാണ്.
വിളർച്ച തടയും
അയേണിന്‍റെ സമ്പന്ന ഉറവിടമാണ് കടല. ഇത് വിളർച്ച തടയാനും ഊർജം വർധിപ്പിക്കാനും സഹായിക്കും. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ എന്നിവരും കടല പതിവായി കഴിക്കുന്നത് നല്ലതാണ്. ഹീമോഗ്ലോബിൻ അളവ് കൂട്ടാനും ഇത് ഫലം ചെയ്യും.
ചർമ്മത്തെ സംരക്ഷിക്കും