കേരളം

kerala

ETV Bharat / health

ശരീരത്തിൽ വിട്ടുമാറാത്ത വീക്കമുള്ളവരാണോ നിങ്ങൾ ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ - Foods that reduce inflammation - FOODS THAT REDUCE INFLAMMATION

അവയവങ്ങൾ, ടിഷ്യൂകൾ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് ശരീരത്തിലെ വിട്ടുമാറാത്ത വീക്കം. ആന്‍റി- ഇൻഫ്ലമേറ്ററി ഡയറ്റ് പിന്തുടരുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

REDUCE INFLAMMATION  ANTI INFLAMMATORY DIET  WHAT IS INFLAMMATION  ശരീരത്തിലെ വീക്കം
Representative Image (ETV Bharat)

By ETV Bharat Health Team

Published : Sep 2, 2024, 1:11 PM IST

രീരത്തിൽ ഉണ്ടാകുന്ന അണുബാധ, പരിക്ക്, വിഷവസ്‌തുക്കൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിനായി ശരീരം സ്വയം പ്രതിരോധം തീർക്കുന്നതിന്‍റെ സ്വാഭാവിക രീതിയാണ് വീക്കം. എന്നാൽ വിട്ടുമാറാത്ത വീക്കം ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നവയാണ്. ദീർഘകാലം വിട്ടുമാറാത്ത വീക്കം നിലനിൽക്കുന്നത് അവയവങ്ങൾ, ടിഷ്യൂകൾ എന്നിവയെ പ്രതികൂലമായി ബാധിക്കും. ഇത്തരം സാഹചര്യങ്ങളിൽ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഭക്ഷണക്രമത്തിൽ ചിലമാറ്റങ്ങൾ വരുത്തുന്നതിലൂടെ വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. അതിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ആരോഗ്യകരമായ ആന്‍റി- ഇൻഫ്ലമേറ്ററി ഡയറ്റ് പിന്തുടരുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ ഗുണം ചെയ്യും. ഇത് വീക്കം കുറയ്ക്കുമെന്നതിന് പുറമെ വീക്കവുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഫലപ്രദമാണ്.

കഴിക്കേണ്ട ഭക്ഷണങ്ങൾ

  • തക്കാളി
  • ഒലിവ് എണ്ണ
  • ചീര, കാലെ, കോളർഡ്‌സ് തുടങ്ങിയ ഇലക്കറികൾ
  • ബദാം, വാൽനട്ട്, തുടങ്ങിയ നട്‌സ്
  • സാൽമൺ, അയല, ട്യൂണ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ
  • ക്വിനോവ, ധാന്യ ബ്രെഡ്, ഓട്‌സ്
  • സ്ട്രോബെറി, ബ്ലൂബെറി, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ

ആന്‍റി - ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ഉയർന്ന അളവിൽ അടങ്ങിരിക്കുന്ന ഈ ഭക്ഷണങ്ങളിൽ കരോട്ടിനോയിഡുകൾ, പോളിഫെനോൾസ്, ഒമേഗ -3, ഫാറ്റി ആസിഡുകൾ തുടങ്ങിയ ആൻ്റി ഓക്‌സിഡൻ്റുകളും ധാരാളമുണ്ട്. മെഡിറ്ററേനിയൻ, മൈൻഡ് ഡയറ്റുകൾ പോലുള്ള ഭക്ഷണക്രമത്തിൽ കൂടുതൽ ആന്‍റി -ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ ഈ ഡയറ്റ് പിന്തുടരുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും.

വൈറ്റ് ബ്രെഡ്, പേസ്ട്രികൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, മധുര പാനീയങ്ങൾ, ചുവന്ന മാംസം, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ തുടങ്ങിയ ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം ഭക്ഷണങ്ങൾ ഉയർന്ന അളവിൽ കഴിക്കുന്നതിലൂടെ ശരീരഭാരം വർദ്ധിക്കാൻ ഇടയാക്കും. ഇത് ശരീരത്തിൽ വീക്കത്തിന് കാരണമാകുന്ന മറ്റൊരു പ്രധാന ഘടകമാണ്.

വീക്കം കുറയ്ക്കാൻ സഹായിക്കുന്ന മറ്റ് മാർഗങ്ങൾ:

വ്യായാമം

പതിവായി വ്യായാമം ചെയ്യുന്നതിലൂടെ അമിത ഭാരം കുറയ്ക്കാനും സൈറ്റോകൈൻ അളവ് നിയന്ത്രിക്കാനും സഹായിക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവുമധികം പങ്ക് വഹിക്കുന്ന ചെറിയ പ്രോട്ടീനുകളാണ് സൈറ്റോകൈനുകൾ. എന്നാൽ ഇതിന്‍റെ ഉയർന്ന അളവ് വീക്കം വർധിക്കാൻ കാരണമാകും.

സമ്മർദ്ദം നിയന്ത്രിക്കുക

സ്ഥിരമായി സമ്മർദ്ദം നേരിടുന്ന ഒരാളിൽ കോർട്ടിസോൾ (സ്ട്രെസ് ഹോർമോൺ) അളവ് ഉയർന്ന അളവിലായിരിക്കും. ഇത് ശരീരത്തിൽ വിട്ടുമാറാത്ത വീക്കം ഉണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. യോഗ, ആഴത്തിലുള്ള ശ്വസനം, ധ്യാനം, തുടങ്ങിയവ നിങ്ങളുടെ നാഡീവ്യവസ്ഥയെ ശാന്തമാക്കാൻ വളരെയേറെ സഹായിക്കുന്നു.

മരുന്നുകൾ

ആന്‍റി -ഇൻഫ്ലമേറ്ററി മരുന്നുകളുടെ സഹായത്തോടെ വിട്ടുമാറാത്ത വീക്കത്തെ തടയാൻ സാധിക്കും. കോർട്ടികോസ്റ്റീറോയിഡുകളും ഇബുപ്രോഫെൻ, നാപ്രോക്‌സെൻ എന്നിവ പോലുള്ള ഓവർ-ദി-കൌണ്ടർ നോൺ-സ്റ്റിറോയിഡൽ ആന്‍റി -ഇൻഫ്ലമേറ്ററി മരുന്നുകൾ ഇതിന് ഫലപ്രദമാണ്. അതേസമയം പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഡോക്‌ടറുടെ നിർദേശ പ്രകാരം മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: ഭക്ഷണം മാത്രമല്ല; വയറിന് ചുറ്റുമുള്ള കൊഴുപ്പിന് കാരണങ്ങൾ നിരവധി; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

ABOUT THE AUTHOR

...view details