കേരളം

kerala

ETV Bharat / health

മുഖകുരു പെട്ടെന്ന് കുറയ്ക്കണോ? ഈ മീനുകള്‍ കഴിച്ചാല്‍ മതി - Fish helps to reduce acne - FISH HELPS TO REDUCE ACNE

മൂഖകുരു കുറയ്‌ക്കാന്‍ മീനിലെ ഫാറ്റി ആസിഡുകള്‍ സഹായിക്കുമെന്ന് പഠനം. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ സാൽമൺ, മത്തി തുടങ്ങിയ മീനുകളാണ് മുഖകുരു കുറയ്‌ക്കാന്‍ സഹായിക്കുക.

മീന്‍ മുഖകുരു കുറയ്‌ക്കും  fish food in diet  benefits of fish  മുഖകുരു കുറയ്ക്കാന്‍ എന്ത് കഴിക്കണം
Representative Images (ETV Bharat)

By ETV Bharat Kerala Team

Published : Jul 25, 2024, 8:28 AM IST

മീനിലെ ഫാറ്റി ആസിഡുകള്‍ മൂഖകുരു കുറയ്‌ക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. സാൽമൺ, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാണ് മുഖകുരു ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. മുഖകുരു ഉളള ആളുകളില്‍ നടത്തിയ പഠനത്തില്‍ 98% പേരിലും ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ കുറവ് കണ്ടെത്തിയിരുന്നു.

ഒമേഗ 3 ഫാറ്റി ആസിഡുകൾ ചർമ്മത്തിലെ എണ്ണയുടെ ഉത്പാദനം നിയന്ത്രിക്കുകയും അതുവഴി മുഖകുരു ഉണ്ടാകുന്നത് കുറയ്‌ക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് ഒമേഗ 3 ഫാറ്റി ആസിഡുകൾ കൂടുതലുളള ഗുളികകളും ഭക്ഷണങ്ങളും കഴിക്കുന്നത് മുഖകുരുവിന് നല്ല ഫലം നൽകുന്നു. എന്നാല്‍ ഈ കണ്ടുപിടുത്തത്തില്‍ സംശയമുളളതായി ചില ശാസ്‌ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ഭക്ഷണക്രമം, പാലുൽപ്പന്നങ്ങൾ, ഒമേഗ 3 ഗുളികകൾ, എന്നിവ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന ഫലവുമായി മീന്‍ കഴിക്കുമ്പോള്‍ ലഭിക്കുന്ന ഫലങ്ങളെ താരതമ്യപ്പെടുത്താത്തത് കൊണ്ട് ഏതാണ് കൂടുതല്‍ ഫലപ്രദമെന്ന് മനസിലാക്കാനാവില്ല എന്നാണ് ഈ ശാസ്‌ത്രജ്ഞര്‍ വാദിക്കുന്നത്.

എന്നിരുന്നാലും, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ആൻ്റിഓക്‌സിഡൻ്റുകളാല്‍ സമ്പന്നമാണ്. ഇവ ചർമ്മത്തിൻ്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. മത്സ്യത്തിനും പയർവർഗങ്ങൾക്കും നിരവധി ഗുണങ്ങളുണ്ട്. ചൊറിച്ചിൽ, മുഖക്കുരു തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങൾ കുറയ്ക്കാൻ ഇവ സഹായിക്കുന്നു.

Also Read:കരളിനെ കാക്കാന്‍ പാവയ്‌ക്ക; ആൽക്കഹോളിക് ഫാറ്റി ലിവറിനെ പ്രതിരോധിക്കുന്നതിങ്ങനെ

ABOUT THE AUTHOR

...view details