പ്രായം കൂടുന്തോറും ചിലർക്കെങ്കിലും ടെൻഷനാണ്. എത്ര വയസായി എന്ന ചോദ്യത്തിന് മുഖം കൊടുക്കാത്തവരും ഏറെ. കണ്ടാൽ പ്രായം തോന്നുകയേയില്ല എന്ന് കേൾക്കുന്നത് തന്നെ പലർക്കും സന്തോഷമുള്ള കാര്യമാണ്. പ്രായമാവുന്നത് അത്ര വലിയ കുഴപ്പമാണോ?
അല്ല, എന്നാൽ എപ്പോഴും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും. ഇത്തിരിയൊന്ന് ശ്രദ്ധിച്ചാൽ പ്രായമേറുമ്പോഴും ചെറിപ്പമായിരിക്കാം എന്നാണ് വിദഗ്‌ധർ പറയുന്നത്. എന്തൊക്കെ പൊടിക്കൈകൾ ഇതിനായി പരീക്ഷിക്കാമെന്ന് നോക്കാം.
ഹെയർ സ്‌റ്റൈലുകൾ: സൗന്ദര്യമുള്ള മുഖം പോലെ പ്രധാനമാണ് ഹെയർ സ്‌റ്റൈലും. നിങ്ങളുടെ ആകെയുള്ള ഗെറ്റപ്പിൽ ഹെയർ സ്റ്റൈലുകൾക്ക് വലിയ പ്രധാന്യമുണ്ട്. നിങ്ങളുടെ മുഖത്തിന് അനുയോജ്യമായ ഹെയർ സ്റ്റൈൽ ഏതെന്ന് കണ്ടെത്തൂ, അവ പരീക്ഷിച്ചുനോക്കൂ. കേളി ഹെയർ (curly hair) പരീക്ഷിക്കുന്നത് ചെറുപ്പമായി തോന്നിപ്പിക്കും. നടുഭാഗത്തുകൂടി മുടി വകച്ചിടുന്നത് പ്രായം തോന്നിപ്പിക്കുമെന്നും സൈഡ് പാർട്ടീഷനുകൾ യുവത്വം നൽകുമെന്നും വിദഗ്‌ധർ പറയുന്നു.
മേക്കപ്പ്:ട്രെൻഡി ആകാൻ ആഗ്രഹിക്കുന്നവർ മേക്കപ്പിലും ശ്രദ്ധിക്കണം. പരമ്പരാഗത വസ്‌ത്രം ധരിക്കുമ്പോൾ അതിനൊത്ത മേക്കപ്പിടാം. ഇത് നിങ്ങളുടെ രൂപം മെച്ചപ്പെടുത്തുമെന്ന് വിദഗ്ധർ പറയുന്നു. മാത്രമല്ല, മുഖത്തിന് യോജിച്ചതായിരിക്കണം ബ്ലോബ്.
വസ്‌ത്രങ്ങൾ:ചില വസ്‌ത്രങ്ങൾ ധരിക്കുന്നത് നിങ്ങൾക്ക് സുഖകരമായിരിക്കുമെങ്കിലും ചിലപ്പോൾ പ്രായമുള്ളവരായി തോന്നിപ്പിക്കും. വൃത്താകൃതിയിൽ കഴുത്തുള്ള (Round necks) വസ്‌ത്രങ്ങൾ നിങ്ങൾക്ക് പ്രായം തോന്നിപ്പിച്ചേക്കാം. അതിനാൽ ക്ലോസ്‌ഡ് നെക്ക് വസ്‌ത്രങ്ങളോ ഷർട്ടുകളോ പരീക്ഷിക്കുക. കൂടാതെ, കുർത്തകൾ ധരിക്കുമ്പോൾ രണ്ട് വശത്തല്ലാതെ ഒരു വശത്ത് മാത്രം ദുപ്പട്ട ധരിക്കുക. നിങ്ങളുടെ ചർമ്മത്തിൻ്റെ നിറത്തിന് അനുയോജ്യമായ നിറത്തിലുള്ള വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ചർമ്മ സംരക്ഷണം: ചെറുപ്പമായി തോന്നാൻ, രാവിലെയും വൈകുന്നേരവും നിങ്ങൾ ചർമ്മസംരക്ഷണ ദിനചര്യ പിന്തുടരണമെന്ന് വിദഗ്‌ധർ പറയുന്നു. ചിട്ടയായ ചര്യ മുഖത്തെ അഴുക്കും മുഖക്കുരുവും നീക്കി തിളങ്ങുന്നതും മനോഹരവുമാക്കുമെന്ന് പറയപ്പെടുന്നു. അതേസമയം ഉറങ്ങാൻ പോകുന്നതിന് മുമ്പ് മുഖത്ത് മേക്കപ്പ് ഇല്ലെന്ന് ഉറപ്പ് വരുത്തുക. ആഴ്‌ചയിൽ രണ്ട് തവണയെങ്കിലും എക്സ്ഫോളിയേറ്റ് ചെയ്യുന്നത് മുഖത്തിന് നല്ല തിളക്കം നൽകുമെന്നും പറയപ്പെടുന്നു.
ജീവിതശൈലി:ചിലർ അവരുടെ ശരീരത്തെക്കുറിച്ച് പോലും ശ്രദ്ധിക്കാറില്ല. ഭക്ഷണ കാര്യത്തിൽ പ്രത്യേകിച്ച്. അമിത വണ്ണം ഉണ്ടെന്ന് തോന്നിയാൽ അത് കുറയ്‌ക്കാൻ ശ്രമിക്കുക. സ്ഥിരമായി വ്യായാമം ചെയ്‌താൽ തടി കുറയുന്നതിനൊപ്പം മുഖത്തിന് സ്വാഭാവികമായ തിളക്കവും ലഭിക്കും.
ശ്രദ്ധിക്കുക:ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും നിർദേശങ്ങളും നിങ്ങൾക്ക് മനസിലാക്കാൻ മാത്രമുള്ളതാണ്. നിരവധി വിദഗ്‌ധരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ഈ വിവരങ്ങൾ നൽകുന്നത്.
ALSO READ:സസ്യാധിഷ്‌ഠിത മാംസമോ, മൃഗ മാംസമോ; ആരോഗ്യത്തിന് നല്ലത് ഏത്? പഠനം പറയുന്നത് ഇങ്ങനെ