ETV Bharat Kerala

കേരളം

kerala

ETV Bharat / health

ടൈപ്പ് 2 പ്രമേഹം ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത; ഈ സമയത്തെ വ്യായാമം ഏറെ ഗുണം ചെയ്യും - Exercise in evening - EXERCISE IN EVENING

അമിതഭാരവും പൊണ്ണത്തടിയുള്ള 186 പേരില്‍ നടത്തിയ പഠനത്തിന്‍റെ ഫലമാണ് ഒബിസിറ്റി ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

EVENING EXERCISE  വ്യായാമം ഗുണങ്ങൾ  BENEFITS OF EVENING EXERCISE  വൈകുന്നേരത്തെ വ്യായാമം ഗുണങ്ങൾ
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 16, 2024, 7:51 PM IST

Updated : Jun 16, 2024, 8:49 PM IST

ടൈപ്പ് 2 പ്രമേഹം ഉണ്ടാകാന്‍ സാധ്യതയുള്ള ആളുകൾക്കൊരു സന്തോഷ വാര്‍ത്ത. വൈകുന്നേരത്തെ ശാരീരിക പ്രവർത്തനങ്ങൾ (വ്യായാമം) ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്തുന്നതായി കണ്ടെത്തല്‍. പ്രത്യേകിച്ച്, അമിതഭാരവും പൊണ്ണത്തടിയും ഉള്ള മുതിർന്നവര്‍ക്ക് ഇതു ഏറെ ഗുണം ചെയ്യും.

ശരീരത്തിൽ ഇൻസുലിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുന്ന ഒരു ദീർഘകാല രോഗാവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ഉയർന്ന അളവിലുള്ള ഗ്ലൂക്കോസ്‌ രക്തത്തിലൂടെ പ്രവഹിക്കുന്നു. ആത്യന്തികമായി രക്തചംക്രമണം, നാഡീവ്യൂഹം , രോഗപ്രതിരോധ സംവിധാനങ്ങൾ എന്നിവയെ ബാധിക്കുന്നു. മധ്യവയസ്‌കരിലും പ്രായമായവരിലും ഈ രോഗാവസ്ഥ വളരെ സാധാരണമാണ്.

ഒബിസിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പ്രകാരം, വൈകുന്നേരം 6 മണിയ്‌ക്കും രാത്രി 12 ക്കും ഇടയിലെ വ്യായാമം ഊർജ്ജസ്വലമായ ശാരീരിക പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. ഇതിന്‍റെ ഫലമായി അമിതവണ്ണമുള്ള പുരുഷന്മാരിലും സ്‌ത്രീകളിലെയും ഗ്ലൂക്കോസ് നിയന്ത്രണം നടക്കുന്നുവെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.

ഗ്ലൂക്കോസ് മെറ്റബോളിസത്തിൽ, പ്രത്യേകിച്ച് ഇൻസുലിൻ റെസിസ്‌റ്റന്‍സ്/ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയുള്ളവർക്കും ശാരീരിക പ്രവർത്തനങ്ങളുടെ പ്രയോജനങ്ങൾ വർദ്ധിപ്പിക്കുന്നതിന് വ്യായാമത്തിന് വേണ്ടി ദിവസത്തിലെ അനുയോജ്യമായ സമയം തെരഞ്ഞെടുക്കുന്നത് മികച്ച തന്ത്രമാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

സ്‌പെയിനിലെ ഗ്രാനഡ സർവകലാശാലയിലെ (യുജിആർ) ശാസ്‌ത്രജ്ഞരും ടൈപ്പ് 2 പ്രമേഹം വരാന്‍ സാധ്യതയുള്ളവർക്കും ഏതെങ്കിലും തരത്തിലുള്ള ഗ്ലൂക്കോസ് മെറ്റബോളിസം തകരാറിലായ ആളുകൾക്കും വ്യായാമം ഏറെ ഗുണകരമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ശരാശരി 47 വയസ് പ്രായമുള്ള അമിതഭാരവും പൊണ്ണത്തടിയുള്ള 186 പേരിലാണ് പഠനം നടത്തിയത്. ഇതില്‍ 50 ശതമാനം വീതം സ്‌ത്രീകളും പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. വൈകുന്നേരത്തെ വ്യായാമം നല്‍കിയ ഗുണം സ്‌ത്രീകൾക്കും പുരുഷന്മാർക്കും സമാനമായിരുന്നു.

24 മണിക്കൂറും അവരുടെ ശാരീരിക പ്രവർത്തനങ്ങളും, ഗ്ലൂക്കോസിന്‍റെ അളവും അളക്കുന്നതിനായി 14 ദിവസത്തേക്ക് ഒരു ആക്‌സിലറോമീറ്ററും തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്ററും ധരിച്ചിരുന്നു. ശാരീരിക പ്രവർത്തനങ്ങൾ നിർദേശിക്കുമ്പോൾ ദിവസത്തിന്‍റെ സമയം പരിഗണിക്കേണ്ടതിന്‍റെ പ്രാധാന്യം ഫലങ്ങൾ എടുത്തുകാണിക്കുന്നു.

Also Read : ടൈപ്പ് വൺ പ്രമേഹം: രോഗ ബാധിതർക്കും രോഗ ബാധിത കുട്ടികളുടെ മാതാപിതാക്കൾക്കും വീടിന് സമീപത്തേക്ക് സ്ഥലം മാറ്റം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Last Updated : Jun 16, 2024, 8:49 PM IST

ABOUT THE AUTHOR

...view details