കേരളം

kerala

ETV Bharat / health

ചിക്കുൻഗുനിയയിൽ നിന്നുള്ള മരണ സാധ്യത മൂന്ന് മാസം വരെ തുടരുമെന്ന് പഠനം - ചിക്കുൻഗുനിയ വൈറസ് ബാധ

ചിക്കുൻഗുനിയ വൈറസ് ബാധിച്ചവരിൽ മരണ സാധ്യത മൂന്ന് മാസം വരെ തുടരുമെന്ന് പഠനം

chikungunya  Death Risk From Chikungunya  ചിക്കുൻഗുനിയ വൈറസ് ബാധ  ചിക്കുൻഗുനിയ മരണ സാധ്യത
Death Risk From Chikungunya Continues For Up To Three Months

By ETV Bharat Kerala Team

Published : Feb 14, 2024, 5:41 PM IST

ഡൽഹി:ചിക്കുൻഗുനിയ വൈറസ് ബാധിച്ചവരിൽ അസുഖം ഭേതമായതിനു ശേഷം മൂന്നു മാസം വരെ മരണ സാധ്യത വർധിക്കുന്നതായി പഠനം. ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മനുഷ്യരിലേക്ക് കൊതുകൾ വഴി പകരുന്നു രോഗമാണ് ചിക്കുൻഗുനിയ. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് എന്നീ കൊതുകുകളാണ് വൈറസ് പകർത്തുന്നത്.

വൈറസ് ബാധിതരായ മിക്ക ആളുകളിലും രോഗം പൂർണമായി മാറിയതിനു ശേഷവും ചിക്കുൻഗുനിയ മരണകരണമായി മാറുന്നതായി കണ്ടുവരുന്നു. കഴിഞ്ഞ വർഷം ലോകത്തുടനീളം അഞ്ച് ലക്ഷത്തോളം കേസുകളും 400 ൽ കൂടുതൽ മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തെന്ന് ഗവേഷകർ പറയുന്നു.

"ചിക്കുൻഗുനിയ അണുബാധ വർധിക്കുമെന്നതിനാൽ, വൈറസിൽ നിന്നും മുക്തമായതിനു ശേഷവും അപകട സാധ്യതകൾ നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യം സേവനങ്ങൾ പരോഗണിക്കേണ്ടത് വളരെ പ്രധാനമാണെന്ന്" പഠനത്തിന് നേതൃത്വം നൽകിയ ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസർ എന്നി ഡാ പൈകണ്ടസാവോ ക്രൂസ് പറഞ്ഞു.

പഠനത്തിനായി ബീസീലിന്‍റെ സഹകരണത്തോടെ ചിക്കുൻഗുനിയ ബാധിച്ച 150000 ഡാറ്റകളാണ് വിശകലനം ചെയ്‌ത്. വൈറസ് ബാധ സ്ഥിരീകരിച്ച ഒരാളിൽ സാധാരണ 14 ദിവസത്തോളമാണ് അണുബാധ നിലനിൽക്കാറുള്ളത്. എന്നാൽ നിശിത അണുബാധയുടെ കാലാവയലാവിന് ശേഷവും ആളുകളിൽ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതതയുള്ളതായാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

വൈറസ് ബാധയ്ക്ക് ശേഷമുള്ള മൂന്നു മാസത്തിനുള്ളിൽ ആരോഗ്യ പ്രശ്‌നങ്ങൾ മൂലം മരണം സംഭവിക്കാനുള്ള സാധ്യത ഇരട്ടിയാണ്. പ്രായവ്യത്യാസമില്ലാതെ ഹൃദയ സംബന്ധമായ അസുഖമുള്ളവർ, ഇസ്കെമിക് ഹൃദ്രോഗം, വൃക്ക രോഗം, മെറ്റബോളിക് തുടങ്ങിയ അസുഖങ്ങൾ ഉള്ളവരിലും മരണ സാധ്യത വളരെ കൂടുതലാണെന്നു അദ്ദേഹം പറഞ്ഞു.

പൊതുജനാരോഗ്യത്തെ സംബന്ധിച്ച് ചിക്കുൻഗുനിയ വർധിച്ചുവരുന്ന ഒരു ഭീഷണിയാണ്. എന്നാൽ രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്നുകളോ ചികിത്സയാണ് ഇന്ന് ലഭ്യമല്ല. അതേസമയം കഴിഞ്ഞ നവംബറിൽ രോഗത്തെ പ്രതിരോധിക്കാനുള്ള വാക്‌സിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അംഗീകാരം നൽകിയിരുന്നു.

ഈ പഠനം ചക്കൻഗുനിയക്കെതിരെയുള്ള ചികിത്സരീതികളെയും അത് വികസിപ്പിക്കാനുമുള്ള ഉചിതമായ വഴിയുടെ ആവശ്യകതെയെയും ഉയർത്തികാട്ടുന്നു. ചിക്കുൻഗുനിയ വൈറസ് വാഹകരായ കൊതുകുകളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതും രോഗവുമായി ബന്ധപ്പെട്ട അധിക മരണനിരക്ക് കുറയ്ക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും പ്രൊഫസർ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details