ETV Bharat / health

ഈ സമയത്ത് സെക്‌സിൽ ഏർപ്പെടുന്നത് നിങ്ങളെ കൂടുതൽ സൗന്ദര്യമുള്ളവരാക്കും; ഗുണങ്ങൾ വേറെയും - BENEFITS OF HAVING SEX IN MORNING

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തിരഞ്ഞെടുക്കുന്ന സമയം തികച്ചും വ്യക്തിപരമാണ്. എന്നാൽ ചില പ്രത്യേക സമയത്ത് സെക്‌സിൽ ഏർപ്പെടുന്നത് ഗുണങ്ങൾ ഇരട്ടിയാക്കും. അറിയാം വിശദമായി.

BENEFITS OF MORNING SEX  WHY MORNING SEX GOOD  THE BEST TIME OF DAY TO HAVE SEX  WHICH TIME IS BEST FOR SEX IN A DAY
Representative Image (Freepik)
author img

By ETV Bharat Health Team

Published : Feb 13, 2025, 7:11 PM IST

ലൈംഗീകതയിൽ ഏർപ്പെടാൻ അങ്ങനെ പ്രത്യേകിച്ച് സമയമൊന്നുമില്ല. എന്നാൽ ചില പ്രത്യേക സമയത്ത് സെക്‌സിൽ ഏർപ്പെടുന്നത് ഗുണങ്ങൾ ഇരട്ടിയാക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പൊതുവെ അതിരാവിലെ സെക്‌സ് ചെയ്യാൻ മടിയുള്ളവരാണ് ഭൂരിഭാഗം പേരും. വായ്‌നാറ്റമാണ് ഈ മടിയ്ക്ക് പിന്നിലെ പ്രധാന കാരണമായി പലരും ചൂണ്ടികാട്ടുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തിരഞ്ഞെടുക്കുന്ന സമയം തികച്ചും വ്യക്തിപരമാണെങ്കിലും രാവിലെയുള്ള സെക്‌സ് ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങൾ നൽകുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

സെക്‌സിന് ഏറ്റവും അനുയോജ്യമായതും കൂടുതൽ ആഗ്രഹം തോന്നുന്നതുമായ സമയം അതിരാവിലെയാണ്. രാവിലെയുള്ള ലൈംഗികബന്ധം ശരീരത്തിലെ ഹാപ്പി ഹോർമോണുകളായ എൻഡോർഫിനുകൾ ഓക്‌സിടോസിനുകൾ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കും. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാനും സഹായിക്കും. ദിവസം മുഴുവൻ പോസിറ്റീവായി ഇരിക്കാനും സമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് സൈക്കോളജി & ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്‍റെ അളവ് കുറയ്ക്കാനും ഇത് ഗുണം ചെയ്യമെന്ന് പഠനങ്ങൾ പറയുന്നു.

ലൈംഗീക ഉത്തേജനം ഉണ്ടാക്കുന്ന ഹോർമോണുകളായ ഈസ്ട്രജനും ടെസ്റ്റോസ്റ്റിറോണും ഏറ്റവും ഉയർന്ന നിലയിൽ ഉത്പാദിപ്പിക്കപ്പെടുന്നത് അതിരാവിലെയാണ്. ഇത് ഊർജ്ജം, സ്റ്റാമിന എന്നിവ വർധിപ്പിക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി & മെറ്റബോളിസത്തിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. മാത്രമല്ല രാവിലെയുള്ള ലൈംഗീകത മറ്റ് സമയങ്ങളെ അപേക്ഷിച്ച് ഏറ്റവും ആനന്ദകരവും തൃപ്‌തികാരവുമാണെന്നും പഠനത്തിൽ പറയുന്നു. ഊർജ്ജസ്വലതയോടെ ദിവസം ആരംഭിക്കാനും മുഴുനീളം ഊർജ്ജം നീണ്ടുനിൽക്കാനും ഇത് സഹായിക്കും.

പങ്കാളികൾ തമ്മിലുള്ള വൈകാരിക അടുപ്പം വർധിപ്പിക്കാനും അതിരാവിലെ ലൈംഗീകത സഹായിക്കും. ഇതിനു പുറമെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരുതരം ശാരീരിക വ്യായാമമാണ് ലൈംഗിക പ്രവർത്തനമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ കലോറി കത്തിക്കാൻ സഹായിക്കുമെന്നതിനാൽ ശരീരഭാരം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. മെറ്റബോളിസം വേഗത്തിലാക്കാനുള്ള മികച്ചൊരു മാർഗം കൂടിയാണിത്. ലൈംഗിക ബന്ധത്തിനായുള്ള ശാരീരിക പ്രവർത്തനങ്ങൾ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം.

തലച്ചോറിന്‍റെ പ്രവർത്തനം വേഗത്തിലാക്കാനും തലച്ചോറിന് കൂടുതൽ കരുത്ത് പകരാനും രാവിലെ ലൈംഗീകതയിൽ ഏർപ്പെടുന്നത് ഗുണകരമാണ്. മാത്രമല്ല രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആന്‍റി ബോഡിയായ ഇമ്യൂണോഗ്ലോബുലിൻ എ യുടെ അളവ് വർധിപ്പിക്കാനും ഇത് ഗുണം ചെയ്യും. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ രക്തചംക്രമണം വർദ്ധിക്കും. ഇത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചർമ്മം യുവത്വത്തോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : ആരോഗ്യകരമായ ദാമ്പത്യം വേണോ? എങ്കിൽ ദമ്പതികൾക്കിടയിൽ വഴക്ക് നിർബന്ധം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.