പോഷക ഗുണങ്ങളുടെ കലവറയാണ് ഗ്രീൻ ആപ്പിൾ. വിറ്റാമിൻ സി, നാരുകൾ, കാത്സ്യം, അയേൺ, മഗ്നീഷ്യം, ഫോസ്‌ഫറസ്, കോപ്പർ, പൊട്ടാസ്യം, സിങ്ക് തുടങ്ങിയവ ഗ്രീൻ ആപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പതിവായി ഗ്രീൻ ആപ്പിൾ കഴിക്കുന്നത് എല്ലുകൾക്ക് ബലം നൽകാനും കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും. ചുവന്ന ആപ്പിളിൽ ഉള്ളതിനേക്കാൾ ഉയർന്ന അളവിൽ ആന്‍റി ഓക്‌സിഡന്‍റുകൾ ഗ്രീൻ ആപ്പിളിൽ അടങ്ങിയിട്ടുണ്ടെന്ന് ജേർണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവ കുറയ്ക്കാൻ നിർണായക പങ്ക് വഹിക്കുന്നതായും പഠനത്തിൽ പറയുന്നു. ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താനും ഇത് വളരെയധികം ഗുണം ചെയ്യും. സ്ഥിരമായി ഗ്രീൻ ആപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം.
ശരീരഭാരം നിയന്ത്രിക്കാൻ
നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള പഴമാണ് ഗ്രീൻ ആപ്പിൾ. ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ ഒരു പഴമാണിത്.
കൊളസ്‌ട്രോൾ കുറയ്ക്കാൻ
ലയിക്കുന്ന നാരുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവ സമ്പുഷ്‌ടമായി ഗ്രീൻ ആപ്പിളിലുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ഗ്രീൻ ആപ്പിൾ സഹായിക്കും.
പ്രമേഹം നിയന്ത്രിക്കാൻ