ചൈനയില്‍ പിടിമുറുക്കി പുതിയ വൈറസ്. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV) മൂലമുണ്ടാകുന്ന അണുബാധയാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൈനയുടെ വടക്കൻ പ്രവിശ്യകളിലാണ് രോഗം വ്യാപിക്കുന്നത്.
14 വയസിന് താഴെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സ്ക്രീനിങ്, ഐസൊലേഷൻ പ്രോട്ടോക്കോൾ എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ ചൈനീസ് സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
⚠️ BREAKING:
— SARS‑CoV‑2 (COVID-19) (@COVID19_disease) December 28, 2024
Hospitals in China 🇨🇳 Overwhelmed as Severe " flu" outbreak, including influenza a and hmpv, resembling 2020 covid surge.
hospitals in china are overwhelmed as outbreaks of "influenza a" and "human metapneumovirus" resemble the covid-19 surge from three years ago. pic.twitter.com/mPF6XGjQCY
എന്താണ് ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് ? എന്തുകൊണ്ട് പടരുന്നു?
മിക്ക വ്യക്തികളിലും നേരിയ ജലദോഷം പോലുള്ള ലക്ഷണങ്ങൾക്ക് കാരണമാകുന്നതാണ് ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV). എന്നാൽ കുട്ടികൾ, പ്രായമായവർ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവർ തുടങ്ങിയവരില്‍ ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമായേക്കാം.
ചൈനയിൽ എച്ച്എംപിവി കേസുകളിൽ കുത്തനെ വർധനവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്‌മ ന്യുമോണിയ, റിനോവൈറസ്, കോവിഡ്-19 തുടങ്ങിയ വൈറസുകള്‍ ചൈനയില്‍ ഒരേസമയം പൊട്ടിപ്പുറപ്പെടുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചില പ്രദേശങ്ങളിലെ ശ്‌മശാനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രണാതീതമാകുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ ചൈനയിലെ ആരോഗ്യ അധികാരികൾ സ്ഥിരീകരിച്ചിട്ടില്ല.
Hospitals in China Overwhelmed as Severe " flu" outbreak, including influenza a and hmpv, resembling 2020 covid surge. pic.twitter.com/GWw9u6JxsX
— Boar News (@PhamDuyHien9) December 29, 2024
എന്തുകൊണ്ട് അണുബാധകൾ ഇപ്പോൾ ഉയർന്നുവരുന്നു?
കാലാവസ്ഥാ വ്യതിയാനം: ചൈനയിലെ നിലവിലെ ശൈത്യകാലം എച്ച്എംപിവി ഉയരാന്‍ കാരണമായേക്കാമെന്ന് വിദഗ്‌ധര്‍ പറയുന്നു.
കോവിഡിന് ശേഷമുള്ള ആരോഗ്യ സ്ഥിതി: കോവിഡ് പാൻഡെമിക് സമയത്ത് തുടര്‍ന്ന മാസ്‌ക് ധരിക്കുന്ന ശീലവും വൈറസുകളുമായുള്ള പരിമിതമായ സമ്പർക്കവും ജനസംഖ്യാ തലത്തിലുള്ള പ്രതിരോധശേഷി ദുർബലമാക്കിയിരിക്കാം. ഇതും വൈറസ് വ്യാപിക്കുന്നതിന് കാരണമായേക്കാം.
എച്ച്‌എംപിവിയുടെ ലക്ഷണങ്ങൾ
ചുമ, മൂക്കൊലിപ്പ്, പനി, തൊണ്ടവേദന എന്നിവയാണ് നേരിയ ലക്ഷണങ്ങൾ. ശ്വാസതടസ്സം, ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയവയാണ് ഗുരുതര ലക്ഷണങ്ങൾ.
ചികിത്സയും മാനേജ്മെന്‍റും
നിലവിൽ, എച്ച്എംപിവിക്ക് പ്രത്യേക ആന്‍റിവൈറൽ ചികിത്സയോ വാക്‌സിനോ ഇല്ല. രോഗ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിലാണ് മാനേജ്മെന്‍റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വിശ്രമവും ജലാംശവും: മതിയായ വിശ്രമവും ശരീരത്തില്‍ ജലാംശവും ഉറപ്പാക്കുക.
ഓവർ-ദി-കൗണ്ടർ മരുന്നുകൾ: പനി, വേദന എന്നിവ ഒഴിവാക്കാൻ ആവശ്യാനുസരണം മരുന്നുകൾ ഉപയോഗിക്കുക.
മെഡിക്കൽ ശ്രദ്ധ: ലക്ഷണങ്ങൾ വഷളാവുകയോ ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുകയോ ചെയ്‌താൽ ഉടന്‍ വൈദ്യ സഹായം തേടുക.
സ്വയം എങ്ങനെ സംരക്ഷിക്കാം
- ശുചിത്വം ശീലമാക്കുക. കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക.
- ശ്വാസകോശ സംബന്ധമായ അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്ന ആളുകളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക.
- ഇടയ്ക്കിടെ സ്‌പർശിക്കുന്ന പ്രതലങ്ങളും വസ്‌തുക്കളും പതിവായി വൃത്തിയാക്കുക.
- നിങ്ങൾക്ക് അസുഖമുണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് വൈറസ് പടരുന്നത് തടയാൻ സ്വയം ഐസൊലേറ്റ് ചെയ്യുക.
അതേസമയം ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും (WHO) പുതിയ പാൻഡെമിക്കിന് തെളിവുകളില്ലെന്നാണ് വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയോ എച്ച്എംപിവി സംബന്ധിച്ച് പ്രത്യേക മുന്നറിയിപ്പുകൾ നൽകുകയോ ചെയ്‌തിട്ടില്ല.