കേരളം

kerala

ETV Bharat / health

ആർത്തവ വേദന അകറ്റാനും ചർമ്മരോഗ്യം സംരക്ഷിക്കാനും ഇത് ഡയറ്റിൽ ഉൾപ്പെടുത്തൂ... - HEALTH BENEFITS OF FENUGREEK

ഉലുവ ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

FENUGREEK HEALTH BENEFITS  ഉലുവയുടെ ആരോഗ്യ ഗുണങ്ങൾ  SUPERFOOD FOR HEALTH  BENEFITS OF HAVING METHI SEEDS
fenugreek (ETV Bharat)

By ETV Bharat Health Team

Published : Dec 6, 2024, 4:40 PM IST

രോഗ്യ ഗുണങ്ങളാൽ സമ്പുഷ്‌ടമാണ് ഉലുവ. വിറ്റാമിനുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ, നാരുകൾ എന്നിവ ധാരാളം ഉലുവയിൽ അടങ്ങിയിട്ടുണ്ട്. പതിവായി ഉലുവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് നിരവധി ഗുണങ്ങൾ ലഭിക്കുന്നുവെന്ന് വിദഗ്‌ധർ പറയുന്നു. ഉലുവയിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

പ്രമേഹം

ഉലുവയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ ഉലുവ ഗുണം ചെയ്യുമെന്ന് 2016 ൽ കോംപ്ലിമെൻ്ററി തെറാപ്പിസ് ഇൻ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഉലുവ സഹായിക്കും.

കൊളസ്‌ട്രോൾ

നാരുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയാൽ സമ്പന്നമാണ് ഉലുവ. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഹൃദയോഗ്യം സംരക്ഷിക്കാനും ഉലുവ കഴിയ്ക്കുന്നത് നല്ലതാണ്.

ദഹനം

നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രശ്‌നങ്ങൾക്കുള്ള മികച്ചൊരു പ്രതിവിധിയാണ് ഉലുവ. ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ വേദന, അസ്വസ്ഥത എന്നിവ കുറയ്ക്കാനും ഉലുവ ഗുണം ചെയ്യും. ദഹനക്കേട്, മലബന്ധം തുടങ്ങിയവ പരിഹരിക്കാനും ഉലുവ സഹായിക്കും.

ശരീരഭാരം

ശരീരത്തിലെ കൊഴുപ്പ് കത്തിക്കാൻ ഉലുവ സഹായിക്കും. ഉലുവ കഴിക്കുന്നത് വഴി അമിത വിശപ്പ് തടയാനും ശരീരഭാരം കുറയ്ക്കാനും സാധിക്കുമെന്ന് ജേണൽ ഓഫ് ഒബിസിറ്റിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

ആർത്തവം

ആർത്തവ സംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കാനും ഉലുവ സഹായിക്കും. സ്ത്രീകളിൽ ആർത്തവ സമയത്തുണ്ടാകുന്ന വേദന കുറയ്ക്കാൻ ഉലുവ വളരെയധികം ഗുണം ചെയ്യും.

ചർമ്മരോഗ്യം

ആൻ്റി മൈക്രോബയൽ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ ഉലുവയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവും വീക്കവും അകറ്റാൻ ഗുണം ചെയ്യും. ചർമ്മത്തിലെ ബാക്‌ടീരിയകളെ ചെറുക്കാനുള്ള കഴിവ് ഉലുവയിലുണ്ടെന്ന് 2020 ൽ ബിഎംസി കോംപ്ലിമെൻ്ററി മെഡിസിൻ ആൻഡ് തെറാപ്പിസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു. ഉലുവയുടെ ഉപയോഗം ചർമ്മത്തിന്‍റ ആരോഗ്യം സംരക്ഷിക്കാൻ ഏറെ ഗുണകരമാണ്.

കരളിന്‍റെ ആരോഗ്യം

വിഷവസ്‌തുക്കൾ മൂലമുണ്ടാകുന്ന കേടുപാടിൽ നിന്നും കരളിനെ സംരക്ഷിക്കാൻ ഉലുവ സഹായിക്കും. ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുള്ളതിനാൽ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് കരൾ കോശങ്ങളെ സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : ഓർമശക്തിയും പ്രതിരോധ ശേഷിയും വർധിപ്പിക്കാം; ഈ ഇത്തിരികുഞ്ഞൻ മാത്രം മതി

ABOUT THE AUTHOR

...view details