ശരീരം ഫിറ്റായിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാൽ ലോകത്തുടനീളമുള്ള ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിത വണ്ണം, പൊണ്ണത്തടി എന്നിവ. ജീവിതശൈലിയും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും അമിത വണ്ണത്തിന് കരണമാകുന്നവയാണ്. പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഒരു ആരോഗ്യപ്രശ്നം കൂടിയാണ് അമിത വണ്ണം. ശാരീരിക പ്രവർത്തനങ്ങളുടെ കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി, സമ്മർദ്ദം, ഹോർമോൺ വ്യതിയാനങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയും അമിത വണ്ണത്തിന്റെ പ്രധാന കാരണങ്ങളാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ചില നിദേശങ്ങൾ നൽകുകയാണ് ആരോഗ്യ വിദഗ്ധർ. എന്തൊക്കെയെന്ന് നോക്കാം...
ഭക്ഷണക്രമം മെച്ചപ്പെടുത്തുക
ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ ടി ലക്ഷ്മി കാന്ത് പറയുന്നു. അതിനായി പച്ചക്കറികൾ, പഴങ്ങൾ എന്നിവ കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തുക. പച്ചക്കറികളിലും പഴങ്ങളിലും ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ വിശപ്പിനെ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.
വ്യായാമം
ശരീരഭാരം കുറക്കാൻ ഏറ്റവും പ്രധാനവും ഫലപ്രദവുമായ മാർഗമാണ് വ്യായാമം. ശരീരം സജീവമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ നടത്തം, യോഗ, വ്യായാമം എന്നിവ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമാക്കുക. സൈക്കിളിങ്, നൃത്തം, ഗെയിംസ് തുടങ്ങീ ആസ്വാദ്യകരമായ ശാരീരിക പ്രവർത്തനങ്ങളും തെരഞ്ഞെടുക്കാം. അതേസമയം ആഴ്ചയിൽ കുറഞ്ഞത് 45 മിനിറ്റെങ്കിലും വ്യായാമം ചെയ്താൽ മാത്രമേ ശരീരത്തിന് ഗുണം ലഭിക്കൂ.
സമ്മർദ്ദം കുറയ്ക്കുക
അമിത സമ്മർദ്ദം നിങ്ങളുടെ ശരീരഭാരം വർധിക്കാൻ കാരണമാകും. യോഗ, ധ്യാനം, പ്രാണായാമം തുടങ്ങിയവ പിന്തുടരുന്നത് വഴി സമ്മർദ്ദം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്നു. സമ്മർദ്ദമുള്ളവരെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് ഉറക്കക്കുറവ്. ഇതും ശരീരഭാരം വർധിക്കാൻ കാരണമാകുന്ന ഘടകമാണ്. അതിനാൽ ദിവസവും രാത്രിയിൽ കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക.
നട്സ്
ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് നട്സ്. ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ലഘുഭക്ഷങ്ങൾ കഴിക്കുന്നതിനു പകരം നട്സ് തെരഞ്ഞെടുക്കാം.
ധാന്യങ്ങൾ