പലതരം ചായകൾ കുടിച്ചിട്ടുള്ളവരായിരിക്കാം നിങ്ങൾ. ഗ്രീൻ ടീ, ലെമൺ ടീ, ബ്ലാക്ക് ടീ, മിൽക്ക് ടീ, ജിഞ്ചർ ടീ, ഹൈബിസ്‌ക്കസ് ടീ എന്നിവ നിങ്ങൾക്ക് സുപരിചിതമായിരിക്കാം. ശരീരത്തിൽ പലതരം ഗുണങ്ങൾ നൽകുന്നവയാണ് ഈ ചായകൾ. എന്നാൽ വെളുത്തുള്ളി ചായയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ? അധികമാർക്കും അറിയാത്ത അത്ഭുതകരമായ ഗുണങ്ങളാണ് വെളുത്തുള്ളി ചായയിൽ അടങ്ങിയിരിക്കുന്നത്. ജീവിതശൈലി രോഗങ്ങളിലെ പ്രധാനിയായ രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഈ ചായ വളരെയധികം സഹായിക്കുന്നു. ഇതിനു പുറമെ മറ്റ് നിരവധി ഗുണങ്ങളും വെളുത്തുള്ളി ചായ കുടിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം ....
വെളുത്തുള്ളി ചായ കുടിക്കുന്നതിൻ്റെ 8 ഗുണങ്ങൾ
ആന്‍റി ബാക്‌ടീരിയൽ, ആന്‍റി വൈറൽ ഗുണങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് അണുബാധകൾ അകറ്റാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുമെന്ന് ഡയറ്റീഷ്യൻ ആയുഷ് യാദവ് പറയുന്നു. വെളുത്തുള്ളിൽ ചായയിൽ ഇഞ്ചി, കറുവപ്പട്ട, എന്നിവ ചേർക്കുമ്പോൾ രുചി വർധിപ്പിക്കുകയും ആരോഗ്യ ഗുണങ്ങൾ ഇരട്ടിയാക്കുകയും ചെയ്യുന്നു.
1) പ്രമേഹ രോഗികൾ വെളുത്തുള്ളി ചായ കുടിക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു.
2. വെളുത്തുള്ളിയിൽ സർഫർ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. ശരീരത്തെ ഡീറ്റോക്‌സ് ചെയ്യാനും ഇത് നല്ലതാണ്.
3) ശരീരഭാരം കുറയ്ക്കാൻ വെളുത്തുള്ളി ചായ സഹായിക്കുന്നു. ശരീരത്തിൻ്റെ മിക്ക ഭാഗങ്ങളിലും അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാൻ ഈ ചായ പ്രവർത്തിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഉപാപചയ ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.
4. രക്തചംക്രമണം മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനുമുള്ള കഴിവ് വെളുത്തിയ്ക്കുണ്ട്. അതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി ചായ ഗുണം ചെയ്യുന്നു. പതിവായി വെളുത്തുള്ളി ചായ കുടിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളെ ചെറുക്കൻ സഹായിക്കും.
5. മഞ്ഞുകാലത്തെ പനി, ചുമ തുടങ്ങിയ അസുഖങ്ങളെ തടയാൻ വെളുത്തുള്ളി ചായ ഗുണം ചെയ്യുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയും ഇത് നല്ലതാണ്.