മുംബൈ: താനെയിൽ ട്രെയിനിൽ യാത്രക്കാരിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ഇന്നലെ (ഫെബ്രുവരി 10) രാവിലെയാണ് സംഭവം. സിഎസ്എംടി - കല്യാൺ സബർബൻ ട്രെയിനിലെ വനിതാ കമ്പാർട്ട്മെൻ്റിലാണ് സംഭവം. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷൻ്റെ ദുരന്തനിവാരണ സെൽ മേധാവി യാസിൻ തദ്വി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊട്ടിത്തെറിച്ചതിന് പിന്നാലെ കമ്പാർട്ട്മെൻ്റിൽ പുക ഉയർന്നിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ റെയിൽവെ ജീവനക്കാർ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവെ പൊലീസ് യാത്രക്കാരെ സുരക്ഷിതമായി അപകടം നടന്ന സ്ഥലത്ത് നിന്ന് മാറ്റിയതായി ദൃക്‌സാക്ഷി പറഞ്ഞു.
ആരുടെ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഇതുവരെ വ്യക്‌തമായിട്ടില്ല. ബാറ്ററി തകരാറോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്‌നമോ ആയിരിക്കാം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണമെന്നാണ് വിലയിരുത്തല്‍. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തെത്തുടർന്ന് ട്രെയിൻ സർവീസുകൾ തടസപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.