മുംബൈ: ഓഷിവാര ഫർണിച്ചർ മാർക്കറ്റിൽ വൻ തീപിടിത്തം. ഫർണിച്ചർ ഗോഡൗണിന്‍റെ താഴത്തെ നിലയിൽ ഇന്ന് (ഫെബ്രുവരി 11) രാവിലെ 11.52ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞയുടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തീ അണയ്ക്കാൻ മുംബൈ ഫയർ ബ്രിഗേഡ് (എംഎഫ്ബി) ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്. 12 ഫയർ ബ്രിഗേഡ് വാഹനങ്ങൾ സ്ഥലത്തുണ്ട്. പൊലീസ് ഉൾപ്പെടെ ഒന്നിലധികം ഏജൻസികളും 108 ആംബുലൻസ് സർവീസുകളും സ്ഥലത്തെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം തീപിടിത്തത്തിൽ ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Also Read: പത്തനംതിട്ടയിൽ റബര്‍ തോട്ടത്തിലെ തീയണയ്ക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ വെന്തു മരിച്ചു