കേരളം

kerala

ETV Bharat / health

യൂറിക് ആസിഡ് കൂടുതലാണോ; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ നിന്നും ഒഴിവാക്കൂ - foods that increase uric acid level - FOODS THAT INCREASE URIC ACID LEVEL

പ്യൂറൈന്‍ എന്ന രാസവസ്‌തുക്കൾ വിഘടിപ്പിക്കുമ്പോൾ ഉല്‌പാദിപ്പിക്കപ്പെടുന്ന മാലിന്യ വസ്‌തുവാണ് യൂറിക് ആസിഡ് . യൂറിക് ആസിഡ് ലെവൽ കൂടുതലുള്ളവർ ഡയറ്റിൽ നിന്ന് ചില ആഹാരങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.

WHICH FOOD TO AVOID FOR URIC ACID  URIC ACID  യൂറിക് ആസിഡ്  NATURAL WAYS TO REDUCE URIC ACID
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Sep 25, 2024, 11:15 AM IST

ക്തത്തിൽ കാണപ്പെടുന്ന ഒരു മാലിന്യ വസ്‌തുവാണ് യൂറിക് ആസിഡ്. പ്യൂറൈന്‍ എന്നറിയപ്പെടുന്ന രാസവസ്‌തുക്കൾ പ്രോസസ് ചെയ്യുകയും വിഘടിപ്പിക്കുകയും ചെയ്യുമ്പോഴാണ് യൂറിക് ആസിഡ് ഉല്‌പാദിപ്പിക്കപ്പെടുന്നത്. ഇത് രക്തത്തിൽ ലയിച്ച് വൃക്കയിൽ എത്തുകയും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

എന്നാൽ ഇത് അമിതമായി ഉൽപ്പാദിക്കുമ്പോൾ ശരീരത്തിൽ അടിഞ്ഞു കൂടുകയും ഇത് ഹൈപ്പർ യൂറിസെമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇത് കഠിനമായ വേദന അനുഭവപ്പെടാൻ ഇടയാകുന്നു. അതേസമയം യൂറിക് ആസിഡ് ലെവൽ കൂടുതലുള്ളവർ ഭക്ഷണക്രമത്തിൽ നിന്നും ചില ആഹാരങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. അതേതൊക്കെയെന്ന് അറിയാം.

പഞ്ചസാര

ധാരാളം പഞ്ചസാര അടങ്ങിയ സോഡ പോലെയുള്ള പാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡിന്‍റെ അളവ് വർധിക്കാൻ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം പാനീയങ്ങളുടെ ഉപയോഗം ഒഴിവാക്കുക.

റെഡ് മീറ്റ്

യൂറിക് ആസിഡ് തോത് കൂട്ടുന്നത്തിൽ പ്രധാനിയാണ് റെഡ് മീറ്റ്. ബീഫ് ഉൾപ്പെടെയുള്ള ചുവന്ന മാംസത്തിൽ പ്യൂറൈന്‍ ഉയർന്ന അവളവിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. ഇത് യൂറിക് ആസിഡ് ലെവൽ കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്നു.

വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡിൽ ഉയർന്ന അളവിൽ പ്യൂറൈന്‍ അടങ്ങിയിട്ടുണ്ട്. യൂറിക് ആസിഡുള്ള ഒരാൾ വൈറ്റ് ബ്രെഡ് കഴിക്കുമ്പോൾ അതിന്‍റെ അളവ് വർധിക്കും. അതിനാൽ വൈറ്റ് ബ്രെഡ് ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കുക.

സംസ്‌കരിച്ച ഭക്ഷണങ്ങൾ

യൂറിക് ആസിഡ് ഉള്ള ആളുകൾ കഴിക്കാൻ പാടില്ലാത്ത ഒന്നാണ് സംസ്‌കരിച്ച ഭക്ഷണങ്ങൾ. ഇത് യൂറിക് ആസിഡ് അളവ് കൂടാൻ കാരണമാകുന്നു.

സോയാബീൻസ്

യൂറിക് ആസിഡുള്ളവർ കഴിക്കാൻ പാടില്ലാത്ത ഒരു ഭക്ഷണ പദാർത്ഥമാണ് സോയാബീൻസ്. പതിവായി സോയാബീൻസ് കഴിക്കുമ്പോൾ യൂറിക് ആസിഡ് തോത് അതിവേഗം കൂടുന്നു. അതിനാൽ ഭക്ഷണ ക്രമത്തിൽ നിന്നും സോയാബീൻസ് ഒഴിവാക്കുക.

സീ ഫുഡ്

ചെമ്മീൻ, കൊഞ്ച്, ഓയ്സ്റ്റര്‍, ഞണ്ട് തുടങ്ങിയവ യൂറിക് ആസിഡ് ലെവൽ വർധിപ്പിക്കുന്നവയാണ്. അതിനാൽ യൂറിക് ആസിഡ് രോഗികള്‍ ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഇവ.

മദ്യം

അമിതമായി മദ്യപിക്കുന്ന യൂറിക് ആസിഡ് രോഗികള്‍ ഈ ശീലം ഒഴിവാക്കുക. കാരണം മദ്യപാനം യൂറിക് ആസിഡിന്‍റെ അളവ് വർധിപ്പിക്കും.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ഡോക്‌ടറുടെയോ ന്യൂട്രീഷനിസ്‌റ്റിന്‍റെയോ നിർദേശം തേടേണ്ടതാണ്.

Also Read : പച്ചമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; ആരോഗ്യ ഗുണങ്ങൾ നിരവധി

ABOUT THE AUTHOR

...view details