കേരളം

kerala

ETV Bharat / health

ഭക്ഷണം കഴിച്ചയുടൻ അബദ്ധത്തിൽ പോലും ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ - AVOID THESE HABITS AFTER MEALS

ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഉറക്കം ഒഴിവാക്കുക. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും ശരീരഭാരം വർധിക്കാനും ഇത് കാരണമാകുന്നു. ദഹനപ്രക്രിയ തകരാറിലാകുന്നതിനാൽ ഭക്ഷണം കഴിച്ചയുടൻ ചായ, കാപ്പി എന്നിവ കുടിക്കുന്ന ശീലവും ഒഴിവാക്കുക.

AFTER MEALS HABIT  AFTER MEALS PRECAUTIONS  AVOID THESE THINGS AFTER EATING  ഭക്ഷണശേഷം ഒഴിവാക്കേണ്ട ശീലങ്ങൾ
Representative Image (Getty Image)

By ETV Bharat Health Team

Published : Sep 15, 2024, 10:31 AM IST

രോഗ്യം നിലനിർത്താൻ ആഗ്രഹിക്കുന്നവർ ശരിയായ ഭക്ഷണം കഴിക്കുന്നതിനോടൊപ്പം ചില ശീലങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. നിത്യജീവിതത്തിൽ ആരോഗ്യത്തിന് ഹാനികരമായ ചില ചെറിയ തെറ്റുകൾ എല്ലാവർക്കും സംഭവിക്കാവുന്നതാണ്. പ്രത്യേകിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം ദഹനവ്യവസ്ഥയ്ക്കും മൊത്തം ആരോഗ്യത്തിനും പ്രതികൂലമായി ബാധിക്കുന്ന ചില കാര്യങ്ങൾ. അതിനാൽ ഭക്ഷണം കഴിച്ചയുടൻ ചെയ്യാൻ പാടില്ലത്ത കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഭക്ഷണശേഷമുള്ള ഉറക്കം ഒഴിവാക്കുക

ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും ശരീരഭാരം വർധിക്കാനും ഇത് കാരണമാകുന്നു. ഇതിന് പുറമെ ദഹന പ്രശ്‌നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.

ഭക്ഷണം കഴിച്ചയുടൻ കുളിക്കരുത്

ഭക്ഷണം കഴിച്ച ശേഷം കുളിക്കുന്ന ശീലം ഒഴിവാക്കണം. ദഹനപ്രക്രിയ നടക്കുന്നതിനായി ആമാശയത്തിന് ശരിയായ അളവിൽ രക്തചംക്രമണവും ഊർജ്ജവും ആവശ്യമാണ്. ഭക്ഷണ ശേഷം കുളിക്കുമ്പോൾ രക്തചംക്രമണം ചർമ്മത്തിലേക്ക് പോകുകയും താപനില നിയന്ത്രിക്കുകയും ചെയ്യും. ഇത് ദഹനം നടക്കാനായി അധിക സമയമെടുക്കുകയും ദഹനക്കേട് പോലുള്ള മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും വിദഗ്‌ധർ പറയുന്നു. അതിനാൽ ഭക്ഷണം കഴിച്ച് 35 മിനുട്ടിന് ശേഷം മാത്രമേ കുളിക്കാൻ പാടുള്ളൂ.

ഒഴിവാക്കേണ്ട മറ്റ് കാര്യങ്ങൾ

ഭക്ഷണം കഴിച്ചയുടൻ ചായ, കാപ്പി എന്നിവ കുടിക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കിൽ ഇത് ഒഴിവാക്കണം. ഇവയിൽ അടങ്ങിയിരിക്കുന്ന ടാന്നിൻസും ചില ആസിഡുകളും ഭക്ഷണത്തിലെ പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കുമെന്ന് വിദഗ്‌ധർ പറയുന്നു. ഇത് ദഹനപ്രക്രിയ തകരാറിലാക്കുന്നു. ഭക്ഷണ ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ചെറിയ അളവിൽ ചായ, കാപ്പി എന്നിവ കുടിക്കാം. ഭക്ഷണത്തോടൊപ്പം കാപ്പി കുടിക്കുന്നവരിൽ ദഹനം നടക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതായി 2000-ൽ 'ജേണൽ ഓഫ് ന്യൂട്രീഷൻ' പ്രസിദ്ധീകരിച്ചതും പ്രശസ്‌ത ഇറ്റാലിയൻ പോഷകാഹാര വിദഗ്‌ധൻ ഡോ എം മറാഗോ പങ്കെടുത്തതുമായ ഒരു പഠനം വെളിപ്പെടുത്തിയിരുന്നു.

അധികം വെള്ളം കുടിക്കരുത്

ഭക്ഷണം കഴിച്ചയുടൻ ധാരാളം വെള്ളം കുടിക്കുന്നവരാണ് പലരും. എന്നാൽ ഇത് ദഹന ശക്തിയെ മോശമായി ബാധിക്കുന്നുവെന്ന് വിദഗ്‌ധർ പറയുന്നു. ഭക്ഷണ ശേഷം അധികം വെള്ളം കുടിക്കുമ്പോൾ ആമാശയത്തിലെ ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകളും ദഹനരസങ്ങളും പുറത്തുപോകാൻ ഇടയാകും. ഇത് ശരിയായ ദഹനം നടക്കാതെ വരുകയും ശരീരത്തിലെ വിഷാംശം ഗണ്യമായി വർധിപ്പിക്കാനും കാരണമാകും. അതിനാൽ ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് വെള്ളം കുടിക്കുന്നതാണ് ഉത്തമം.

പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക

ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നവയാണ് പഴങ്ങൾ. എന്നാൽ ഭക്ഷണം കഴിച്ച ഉടൻ പഴങ്ങൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന് ശേഷം പഴം കഴിക്കുമ്പോൾ ഇത് മറ്റ് പദാർത്ഥങ്ങളുമായി കലരുകയും പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ശരീരത്തിന് ലഭിക്കാതെ വരുകയും ചെയ്യുന്നു. അതിനാൽ ഭക്ഷണം കഴിച്ച് ഉടനെ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : മദ്യപിക്കുന്ന പ്രമേഹ രോഗിയാണോ നിങ്ങള്‍? കാത്തിരിക്കുന്നത് വന്‍ അപകടം, അറിയേണ്ടതെല്ലാം

ABOUT THE AUTHOR

...view details