രാത്രി മുഴുവൻ ഉറങ്ങിയിട്ടും പകൽ സമയത്ത് ഉറക്കം തൂങ്ങുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. രാത്രിയിൽ ശരിയായ ഉറക്കം ലഭിയ്ക്കാതെ വരുമ്പോൾ ഇത്തരം പ്രശ്‌നങ്ങളൊക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ നന്നായി ഉറങ്ങിയിട്ടും പകൽ സമയത്ത് ഉറക്കം, ക്ഷീണം, മന്ദത എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഇതിന് പിന്നിൽ മറ്റെന്തെങ്കിലുമൊക്കെ കരണങ്ങളുണ്ടാകും. എന്നാൽ ഇത് മനസിലാക്കി ആവശ്യമായ പ്രതിവിധി തേടുക എന്നതാണ് പ്രധാനം. പകൽ സമയത്തെ ഉറക്കത്തിനു പിന്നിലെ അഞ്ച് കാരണങ്ങൾ എന്തൊക്കെയാണെന്ന് ചുവടെ കൊടുത്തിരിക്കുന്നു.
അനാരോഗ്യകരമായ ഉറക്ക രീതി
രാത്രിയിലെ അനാരോഗ്യകരമായ ഉറക്ക രീതി പകൽ സമയത്തെ ഉറക്കത്തിന് കാരണമാകും. അതിനാൽ രാത്രിയിൽ 7 മുതൽ 9 മണിക്കൂർ ഉറക്കം ഉറപ്പാക്കുക. ഉറങ്ങാൻ കിടക്കുന്നതിന് തൊട്ട് മുമ്പ് കഫീൻ അടങ്ങിയ ഭക്ഷണപാനീയങ്ങൾ, അത്താഴം എന്നിവ കഴിക്കാതിരിക്കുക. ഇത് ഉറക്കത്തെ ബാധിക്കും. അതിനാൽ ഉറങ്ങുന്നതിന്‍റെ രണ്ടോ മൂന്നോ മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
സമ്മർദ്ദം
മനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഉറക്ക പ്രശ്‌നങ്ങൾക്ക് കാരണമാകും. വിഷാദം, ഉത്കണ്‌ഠ തുടങ്ങിയ പ്രശ്‌നങ്ങൾ രാത്രിയിലെ ഉറക്കം തകരാറിലാക്കുകയും പകൽ സമയത്ത് ക്ഷീണം, ഉറക്കം തൂങ്ങൽ എന്നീ അവസ്ഥയ്ക്ക് കാരണമാകുമെന്ന് ജേണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
മരുന്നുകൾ