ഗായകനായും സംവിധായകനായും നടനായും പ്രേക്ഷകരുടെ സ്‌നേഹം പിടിച്ചുപറ്റിയ, മലയാളത്തിന്‍റെ ഓൾറൗണ്ടറാണ് വിനീത് ശ്രീനിവാസൻ. ഇപ്പോഴിതാ താരം നായകനായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. 'അരവിന്ദന്‍റെ അതിഥികൾ' എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകം ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Oru Jaathi Jathakam movie's first look poster out).
ചിത്രത്തിന്‍റെ ഏറെ കൗതുകമുണർത്തുന്ന, ആകാംക്ഷയേറ്റുന്ന പോസ്റ്ററാണ് പുറത്തുവന്നത്. എക്‌സിക്യൂട്ടീവ് ലുക്കിൽ സ്റ്റൈലായി വിനീത് ശ്രീനിവാസനും ഒപ്പം ഒരുകൂട്ടം 'സുന്ദരികളു'മാണ് പോസ്റ്ററിൽ. നിഖില വിമൽ, ബാബു ആന്‍റണി, പി പി കുഞ്ഞികൃഷ്‌ണൻ, മൃദുൽ നായർ, ഇഷ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, അരവിന്ദ് രഘു, ശരത്ത് തുടങ്ങിയവരാണ് ഈ ചിത്രത്തിൽ വിനീതിനൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നത് (Vineeth Sreenivasan Nikhila Vimal Starrer Oru Jaathi Jathakam movie).