ചെന്നൈ: തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി അദ്ദേഹത്തിന്‍റെ ചെന്നൈയിലെ വസതിയിൽ വച്ചാണ് അന്ത്യം. മകൻ മഹാ ദേവൻ സോഷ്യൽ മീഡിയയിലൂടെയാണ് ഗണേഷിന്‍റെ മരണവിവരം അറിയിച്ചത്. സംസ്‌കാരം നവംബർ 11 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് നടക്കും. 1964 മുതൽ 1974 വരെ ഇന്ത്യൻ എയർഫോഴ്‌സിലെ സേവനത്തിന് ശേഷമാണ് ഗണേഷ് അഭിനയ ജീവിതം ആരംഭിച്ചത്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലായി 400-ലധികം ചിത്രങ്ങളിൽ ഡൽഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. 1976-ൽ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തെത്തുന്നത്. സിന്ധു ഭൈരവി (1985), നായകൻ (1987), അപൂർവ സഗോധരാർകൾ (1989), മൈക്കൽ മദന കാമ രാജൻ (1990), ആഹാ (1997), തെനാലി (2000) എന്നിവ അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക