സിനിമാ സീരിയല്‍ നടന്‍ ദിലീപ് ശങ്കറിന്‍റെ വേര്‍പാടില്‍ ദുഃഖം പങ്കുവച്ച് സീമ ജി നായർ. അഞ്ചു ദിവസം മുന്‍പ് വിളിച്ചെങ്കിലും സംസാരിക്കാന്‍ കഴിയാതെ പോയതിന്‍റെ വിഷമമാണ് നടി പങ്കുവയ്ക്കുന്നത്. സോഷ്യല്‍ മീഡിയയിലാണ് വികാരഭരിതമായ കുറിപ്പ് സീമ ജി നായര്‍ പങ്കുവച്ചത്.
സീമ ജി നായരുടെ കുറിപ്പിന്‍റെ പൂര്‍ണ രൂപം
5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ ..അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാൻ പറ്റിയില്ല .. ഇപ്പോൾ ഒരു പത്ര പ്രവർത്തകൻ വിളിച്ചപ്പോളാണ് വിവരം അറിയുന്നത് ..എന്താണ് ദിലീപ് നിനക്ക് പറ്റിയത് ... ഒന്നും പറ്റുന്നില്ലല്ലോ ഈശ്വര... എന്ത് എഴുതണമെന്നു അറിയില്ല ആദരാഞ്ജലികൾ .
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ന് (ഡിസംബര്‍ 29 )ഉച്ചയോടെയാണ് ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തതെന്ന് കണ്ടോൺമെൻറ് പോലീസ് അറിയിച്ചു.
അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്ന് അവര്‍ ഹോട്ടലിലേക്ക് ദിലീപിനെ അന്വേഷിച്ച് എത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കുകയായിരുന്നു. തുടർന്നാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മൃതദേഹത്തിന് 2 ദിവസത്തിലധികം പഴക്കമുണ്ടെന്ന് പോലീസ് പറയുന്നത്. മൃതദേഹം തറയിലാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ കണ്ടോൺമെൻറ് പോലീസ് ആസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മുറിക്കുള്ളിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുമെന്നും കൻ്റോൺമെൻ്റ് എസിപി അറിയിച്ചു. എന്താണ് മരണ കാരണമെന്നത് പോസ്റ്റ്‌മോർട്ടം പരിശോധനയിലേ വ്യക്തമാകൂ.
എറണാകുളം സ്വദേശിയാണ് ദിലീപ്. സീരിയല്‍ ചിത്രീകരണത്തിനായാണ് ദിലീപ് തിരുവനന്തപുരത്ത് എത്തിയത്. ഷൂട്ടിങ്ങിന് രണ്ടുദിവസത്തെ ഇടവേള ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.
ദിലീപ് ശാരീരികമായി അത്ര സുഖമില്ലായിരുന്നുവെന്നും മുറിയില്‍ പോയി വിശ്രമിക്കാന്‍ നിര്‍ദേശിച്ചിരുന്നതായും സീരിയലിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
അഞ്ചു ദിവസമായി സീരിയലിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദിലീപ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്നും രണ്ടു ദിവസം മുന്‍പാണ് സെറ്റില്‍ വന്ന് വര്‍ക്ക് ചെയ്‌തതെന്നുമാണ് ഇവര്‍ പറയുന്നത്.
ലൊക്കേഷനില്‍ വന്ന് വര്‍ക്ക് ചെയ്‌തു പോയതിന് ശേഷമായിരിക്കാം മരണം സംഭവിച്ചിട്ടുണ്ടാവുകയെന്നാണ് സീരിയലിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
Also Read:സിനിമാ - സീരിയൽ താരം ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ