ബീജിംഗ്: ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ അവതരിപ്പിച്ച് ചൈന. ചൈനയുടെ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ നവീകരിച്ചാണ് പുതിയ മോഡൽ അവതരിപ്പിച്ചത്. പരീക്ഷണ ഓട്ടത്തില്‍ ട്രെയിന്‍ മണിക്കൂറില്‍ 450 കിലോമീറ്റർ വേഗത കൈവരിച്ചെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു. CR450 പ്രോട്ടോടൈപ്പ് എന്നാണ് പുതിയ മോഡലിന്‍റെ പേര്.
CR450 പ്രോട്ടോടൈപ്പ് ട്രെയിന്‍ യാത്രാ സമയം കൂടുതൽ കുറയ്ക്കുകയും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും രാജ്യത്തെ യാത്രകള്‍ കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമാക്കുകയും ചെയ്യുമെന്ന് ചൈന സ്റ്റേറ്റ് റെയിൽവേ ഗ്രൂപ്പ് കമ്പനി (ചൈന റെയിൽവേ) അറിയിച്ചു.
CR450 പ്രോട്ടോടൈപ്പ് 450 kmph എന്ന പരീക്ഷണ വേഗതയിൽ എത്തി. പ്രവർത്തന വേഗത, ഊർജ്ജ ഉപഭോഗം, ഇന്‍റീരിയർ ശബ്‌ദം, ബ്രേക്കിങ് ദൂരം എന്നിവ പുതിയ അന്താരാഷ്‌ട്ര മാനദണ്ഡം സ്ഥാപിച്ചെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചൈനയില്‍ നിലവിൽ സർവീസ് നടത്തുന്ന CR400 Fuxing ഹൈ സ്പീഡ് റെയില്‍ (HSR) മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നതെന്ന് ചൈനീസ് സർക്കാരിന്‍റെ സിൻഹുവയുടെ റിപ്പോർട്ട് ചെയ്യുന്നു. പ്രോട്ടോടൈപ്പ് ട്രെയിനുകളില്‍ ചൈനീസ് റെയിൽവേ മറ്റ് ലൈൻ ടെസ്റ്റുകൾ കൂടി നടത്തിയ ശേഷമാകും വാണിജ്യ സേവനത്തിലേക്ക് പ്രവേശിപ്പിക്കുക.
ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, ചൈനയുടെ എച്ച്എസ്ആർ ട്രാക്കുകൾ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ഏകദേശം 47,000 കിലോമീറ്റര്‍ നീളത്തിലാണ്. ലാഭകരമല്ലെങ്കിലും, എച്ച്എസ്ആർ നെറ്റ്‌വർക്ക് വിപുലീകരണം രാജ്യത്തിന്‍റെ സാമ്പത്തിക സാമൂഹിക വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും വ്യാവസായിക വികസനം വർദ്ധിപ്പിച്ചെന്നും ചൈന പറയുന്നു.
ആഭ്യന്തര സർവേകൾ അനുസരിച്ച്, ബെയ്‌ജിങ് - ഷാങ്ഹായ് ട്രെയിൻ സർവീസ് ആണ് ഏറ്റവും ലാഭകരം. അതേസമയം മറ്റ് നഗരങ്ങളിലെ നെറ്റ്‌വർക്കുകൾ ഇതുവരെ ലാഭകരമായി മാറിയിട്ടില്ല.
Also Read: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക്; സന്ദര്‍ശനം ഉടൻ