ETV Bharat / state

അഞ്ചേ മുക്കാൽ കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ - GUEST WORKER ARRESTED WITH GANJA

മധ്യപ്രദേശുകാരനായ യുവാവിനെ അറസ്റ്റ് ചെയ്‌തത് കോന്നിയില്‍ നിന്ന്

Avlinth singh  Madhya Pradesh  Pathanamthitta  district SP v G vinod
Avlinth singh (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 29, 2024, 10:27 PM IST

പത്തനംതിട്ട: വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച അഞ്ചേമുക്കാൽ കിലോയോളം കഞ്ചാവുമായി അതിഥി തൊഴിലാളിയെ കോന്നി പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. മധ്യപ്രദേശ് ഭിൻഡ് ജില്ലയിൽ നിന്നുള്ള അവ്ലിന്ത് സിങ് (24) ആണ് അറസ്‌റ്റിലായത്. ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരം കൈമാറിയതുപ്രകാരം ഡാൻസാഫ് സംഘവും കോന്നി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കോന്നി കൊല്ലൻപടിയിൽ നിന്ന് രാവിലെ 9.15 നാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യുവാവ് തോളിൽ രണ്ട് ബാഗുകൾ തൂക്കി പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ കൊല്ലൻപടി ജംഗ്ഷനിൽ കൂടൽ ഭാഗത്തേക്ക് ഫുട് പാത്തിലൂടെ നടന്നുപോകവേയാണ് പൊലീസ് സംഘം പിടികൂടിയത്. ചോദ്യം ചെയ്യലിൽ ആകെ പരിഭ്രമിച്ച യുവാവിന്‍റെ വിലാസം മനസ്സിലാക്കിയ പൊലീസ് സംഘം, ഷോൾഡർ ബാഗുകൾ പരിശോധിച്ചു. മുഷിഞ്ഞ തുണികൾ നിറച്ച ബാഗിന്‍റെ മധ്യഅറയിൽ മാസ്‌കിങ് ടേപ്പ് കൊണ്ട് ചുറ്റിക്കെട്ടിയ മൂന്ന് പൊതികളിലായിരുന്നു കഞ്ചാവ്.

പൊലീസിന്‍റെ ചോദ്യംചെയ്യലിൽ ആദ്യം യുവാവ് കൃത്യമായ മറുപടി നൽകിയില്ല. തുടർന്ന് സാക്ഷികളെയും മറ്റും കാണിച്ച് ബോധ്യപ്പെടുത്തി പൊലീസ് കഞ്ചാവ് ബന്തവസ്സിലെടുത്തു. ഇത് വിൽപ്പനക്കായി കൈവശം വച്ചതാണെന്ന് തുടർന്നുള്ള ചോദ്യം ചെയ്യലിൽ വ്യക്തമായി. കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം 11.55 ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കോന്നി ഡിവൈഎസ്‌പി ടി രാജപ്പന്‍റെ മേൽനോട്ടത്തിലും കോന്നി പൊലീസ് ഇൻസ്‌പെക്‌ടർ ശ്രീജിത്തിന്‍റെ നേതൃത്വത്തിലുമാണ് പൊലീസ് നടപടികൾ കൈക്കൊണ്ടത്. എസ് ഐ വിമൽ രംഗനാഥ് , പ്രോബേഷൻ എസ് ഐ ദീപക്, സിപിഓമാരായ അൽസാം, സൈഫുദ്ധീൻ എന്നിവർക്കൊപ്പം ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Also Read: പുഷ്‌പ മോഡല്‍ കള്ളക്കടത്തിന് ശ്രമം; രണ്ട് കോടി രൂപയുടെ കഞ്ചാവ് പിടികൂടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.