തിരുവനന്തപുരം: ഡിജിപി ഡോ. സഞ്ജീബ് കുമാർ പട്ജോഷി ഡിസംബർ 31ന് (ചൊവ്വാഴ്‌ച) സർവീസിൽ നിന്ന് വിരമിക്കും. നിലവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ സേവനം അനുഷ്‌ഠിക്കുന്ന ഒഡീഷ സ്വദേശിയായ ഡോ. സഞ്ജീബ് കുമാർ പട്ജോഷി 1991 ബാച്ച് ഐപിഎസ് ഓഫീസറാണ്.
ഒഡീഷയിലെ ഗവണ്മെന്‍റ് സംബൽപ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡി, ഐഐഎം ബാംഗ്ലൂർ, യുഎസ്എയിലെ സിറാക്യൂസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് എംബിഎ, കാൺപൂർ ഐഐടിയിൽ നിന്ന് എം. ടെക് എന്നിവ നേടിയ ശേഷമാണ് അദ്ദേഹം സിവിൽ സർവീസിൽ പ്രവേശിച്ചത്. സിവിൽ സർവീസ് പ്രവേശനത്തിന് മുൻപ് റെയിൽവേയിലും ഇന്ത്യൻ എഞ്ചിനീയറിങ് സർവീസിലും അദ്ദേഹം സേവനമനുഷ്‌ഠിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇരിഞ്ഞാലക്കുട എഎസ്‌പി, കൊച്ചിയിൽ ജോയിന്‍റ് കമ്മീഷണർ, കെഎപി 2, എസ്ആർഎഎഫ് എന്നിവിടങ്ങളിൽ കമാന്‍ഡന്‍റ് പാലക്കാട്, കൊല്ലം ജില്ലകളിൽ എസ്‌പി, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ, പൊലീസ് ആസ്ഥാനത്ത് സ്പെഷ്യൽ സെൽ, ടെലികമ്യൂണിക്കേഷൻ എന്നിവിടങ്ങളിൽ എസ്‌പി, ഗവർണറുടെ എഡിസി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
യു എൻ കൊസോവോ മിഷൻ കമ്മ്യൂണിക്കേഷൻ ഓഫീസർ, കേന്ദ്ര ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയത്തിൽ ജോയിന്‍റ് ഡയറക്‌ടർ, കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രലയത്തിൽ ജോയിന്‍റ് സെക്രട്ടറി, കേരള പൊലീസ് അക്കാദമി ഡിഐജി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി എന്നിവിടങ്ങളിൽ ഐജി, തീരദേശ പൊലീസിൽ എഡിജിപി, പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ മാനേജിങ് ഡയറക്‌ടർ എന്നീ ചുമതകളിലെ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്.
ഇതിനു പുറമേ മിൽമ, കെഎസ്ആർടിസി, കെഎസ്എഫ്‌ഡിസി, സിവിൽ സപ്ലൈസ് കോർപറേഷൻ എന്നീ സ്ഥാപങ്ങളിൽ എംഡി, അഗ്നിശമന സേന, ദുരന്ത നിവാരണ വകുപ്പ് എന്നിവിടങ്ങളിൽ ഡയറക്‌ടർ ജനറൽ എന്നീ ചുമതലകളിലും മികവ് കാട്ടി.
2016 ൽ വിശിഷ്‌ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം, 2001 ൽ ഐക്യരാഷ്ട്രസഭ പുരസ്‌കാരം, 2011ൽ കാൺപൂർ ഐഐടിയുടെ സത്യേന്ദ്ര ദുബൈ പുരസ്‌കാരം, 2019ൽ നാഗ്‌പൂർ എൻഐടിയുടെ പുരസ്‌കാരം എന്നിവയും സഞ്ജീബ് കുമാർ പട്ജോഷിക്ക് ലഭിച്ചു.
Also Read: കേരളവുമായി ആജീവനാന്ത ബന്ധം തുടരും; മലയാളത്തിൽ യാത്ര പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ, ഇനി ബിഹാർ ഗവർണർ