ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച 'ആരോഗ്യം ആനന്ദം' എന്ന ജനകീയ ക്യാമ്പയിന്‍റെ ഗുഡ് വില്‍ അംബാസഡറായിരുന്നു മഞ്ജു വാര്യര്‍. ക്യാന്‍സറിനെതിരെയുള്ള പോരാട്ടത്തിലൂടെ ജീവിതം തിരികെ പിടിച്ച തന്‍റെ അമ്മയെയും അച്ഛനെയും കുറിച്ച് മഞ്ജു നടത്തിയ പ്രസംഗവും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.
ഇതിന് പിന്നാലെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരോഗ്യമന്ത്രിയുടെ പോസ്‌റ്റിന് മഞ്ജു നന്ദി രേഖപ്പെടുത്താനും മറന്നില്ല. വീണ ജോര്‍ജുമായി തനിക്ക് വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വീണ ജോര്‍ജിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്-
" 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ക്യാന്‍സറിനെതിരെയുള്ള ജനകീയ ക്യാമ്പയിന്‍റെ ഉദ്ഘാടന വേദി... ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഉദ്ഘാടനവും എന്‍റെ അധ്യക്ഷ പ്രസംഗവും, ഗുഡ് വില്‍ അംബാസഡര്‍ പ്രിയപ്പെട്ട മഞ്ജു വാര്യരുടെ പ്രസംഗവും പ്രശസ്‌ത ക്യാന്‍സര്‍ വിദഗ്‌ധന്‍ ഡോ. എംവി പിള്ള സാറിന്‍റെ പ്രസംഗവും കഴിഞ്ഞ് ആശംസ പ്രസംഗങ്ങള്‍ നടക്കുകയാണ്.
ടാഗോര്‍ തിയേറ്റിലെ ബാല്‍ക്കണിയുള്ള വലിയ ഓഡിറ്റോറിയം. പുറകില്‍ നിന്നും പത്ത് നിര മുന്നിലാണ് അവര്‍ ഇരുന്നത്... തിരുവനന്തപുരം കോര്‍പറേഷനിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍. മഞ്ജു എന്‍റടുത്ത് പറഞ്ഞു 'അവര്‍ക്ക് ഒരു ഫോട്ടോ എടുക്കണമെന്ന് പറയുന്നു'.