സിനിമയ്ക്കുള്ളിലെ സിനിമയും സൗഹൃദങ്ങളും പ്രണയവും എല്ലാം പ്രമേയമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത ചിത്രം 'വർഷങ്ങൾക്കു ശേഷം' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ധ്യാനും പ്രണവും നായകന്മാരായി എത്തിയ ചിത്രത്തിൽ നിതിൻ മോളിയെന്ന സ്റ്റൈലിഷ് കഥാപാത്രത്തെ അവതരിപ്പിച്ച് നിവിൻ പോളിയും കയ്യടികൾ വാരിക്കൂട്ടുന്നുണ്ട്. വലിയ ഒരു ഇടവേളയ്‌ക്ക് ശേഷം നിവിൻ പോളിയുടെ 'അഴിഞ്ഞാട്ടം' ബിഗ് സ്‌ക്രീനിൽ കാണാനായതിന്‍റെ ആവേശത്തിൽ കൂടിയാണ് ആരാധകർ.
ഇപ്പോഴിതാ പുതിയൊരു മൈൽസ്റ്റോൺ താണ്ടിയിരിക്കുകയാണ് 'വർഷങ്ങൾക്കു ശേഷം' സിനിമ. വേൾഡ് വൈഡ് കളക്ഷനിൽ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. പ്രണവ് നായകനായ 'ഹൃദയ'ത്തിന് ശേഷം വിനീത് ശ്രീനിവാസൻ നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യം കൂട്ടുകെട്ടിൽ 50 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിലാണ് ഈ സിനിമയുടെ നിർമാണം.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ വലിയ താരനിര തന്നെ അണിനിരക്കുന്നു. സംവിധായകൻ വിനീത് ഈ സിനിമയിൽ അഭിനയിക്കുന്നുമുണ്ട്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്‌ത 'ലൗ ആക്ഷൻ ഡ്രാമ' എന്ന ഹിറ്റ് സിനിമയ്‌ക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിച്ചിരിക്കുകയാണ് വർഷങ്ങൾക്കു ശേഷം എന്ന സിനിമയിലൂടെ.
അതേസമയം റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സും ഓവർസീസ് റൈറ്റ്സും വിറ്റുപോയത്. ചിത്രത്തിൻ്റെ മാർക്കറ്റിംഗ് പാർട്‌ണർ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ കല്യാൺ ജ്വല്ലേഴ്‌സാണ്. സിനിമയിലെ സംഗീതത്തിന് പിന്നിൽ അമൃത് രാംനാഥാണ്. സംഗീതത്തിനും പ്രധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രത്തിന്‍റെ നിർമാണം.
വിശ്വജിത്ത് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ സിനിമയുടെ എഡിറ്റർ രഞ്ജൻ എബ്രഹാമും കലാസംവിധായകൻ നിമേഷ് താനൂരുമാണ്. സജീവ് ചന്തിരൂർ ആണ് പ്രൊഡക്ഷൻ കൺട്രോളർ.
ഫിനാൻസ് കൺട്രോളർ - വിജേഷ് രവി, ടിൻസൺ തോമസ്, വസ്‌ത്രാലങ്കാരം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, സ്റ്റിൽസ് - ബിജിത്ത്, പർച്ചേസിംഗ് മാനേജർ - ജയറാം രാമചന്ദ്രൻ, വരികൾ - ബോംബെ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ, ഓഡിയോഗ്രാഫി - വിപിൻ നായർ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ത്രിൽസ് - രവി ത്യാഗരാജൻ, കളറിസ്റ്റ് - ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്‌സ്, ടൈറ്റിലർ - ജെറി, സബ് ടൈറ്റിൽസ് - വിവേക് രഞ്ജിത്ത്, പ്രോമോ കട്‌സ് - കട്‌സില്ല Inc., ഓവർസീസ് ഡിസ്‌ട്രിബ്യൂഷൻ പാർട്‌ണർ - ഫാഴ്‌സ് ഫിലിം, ഓഡിയോ പാർട്‌ണര്‍ - തിങ്ക് മ്യൂസിക്.
ALSO READ:
- 'ഞാനും എന്‍റെ പഴയ കാലങ്ങളിലേക്ക് പോയി'; 'വര്‍ഷങ്ങള്‍ക്ക് ശേഷം' ടീമിന് അഭിനന്ദനവുമായി മോഹന്‍ലാല്‍
- നായകനെ കണ്ടുകിട്ടി! പ്രണവിനെ ഊട്ടിയിൽ സ്‌പോട്ട് ചെയ്‌ത് ആരാധകർ; വീഡിയോ പുറത്ത്
- സിനിമയേക്കാൾ ആരാധകരേറെയായി ഞങ്ങളുടെ ഇന്‍റർവ്യൂകൾക്ക്; 'വർഷങ്ങൾക്കു ശേഷം' വിശേഷങ്ങളുമായി സംവിധായകൻ
- 'എന്ത് പ്രശ്‌നമുണ്ടെങ്കിലും എനിക്കെന്‍റെ കൂട്ടുകാരുണ്ട്, അതുകൊണ്ട് നോ ടെൻഷൻ'; വിശാഖ് സുബ്രഹ്മണ്യം