കമിതാക്കളുടെ ഇഷ്‌ട ദിനമാണ് വാലന്‍റൈന്‍സ് ഡേ (Valentine's Day) അഥവ പ്രണയദിനമായ ഫെബ്രുവരി 14. ഇഷ്‌ടപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാൻ അല്ലെങ്കിൽ ഇഷ്‌ടം തുറന്ന് പറയാനൊക്കെയുള്ള ദിവസമായാണ് ഒരു വിഭാഗം ആളുകള്‍ ഇതിനെ കാണുന്നത്. പക്ഷെ മറ്റ് ചിലർക്ക് അങ്ങനെയല്ല, അവരുടെ ഏകാന്ത അവസ്ഥയെക്കുറിച്ച് ഏറെ വിഷമത്തോടെ ചിന്തിച്ച് ഇരിക്കുകയായിരിക്കും ഇവർ. എന്നാല്‍ അങ്ങനെ വിഷമിക്കേണ്ട കാര്യമേ ഇല്ല.
പങ്കാളിയില്ലാതെയും ജീവിതത്തില്‍ സന്തോഷവും സംതൃപ്‌തിയും സാധ്യമാണെന്ന് മനസ്സിലാക്കി തരുന്ന നിരവധി സിനിമകളുണ്ട്. മനുഷ്യന്‍റെ പൂർണ്ണതയിലേക്കുള്ള താക്കോലുകൾ എന്ന നിലയിൽ വിവാഹത്തെയും കുട്ടികളെയും കുറിച്ചുള്ള പഴഞ്ചൻ ആശയങ്ങളിൽ നിന്നും നമ്മുടെ സിനിമകള്‍ ആകെ മാറിയിരിക്കുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്‌തും മറ്റും ജീവിതം മനോഹരമാക്കുന്ന പലരെയും നമുക്ക് ഈ ചിത്രങ്ങളിലൂടെ കാണാന്‍ സാധിക്കും.
വിവാഹമോചനങ്ങൾ, വേർപിരിയലുകൾ, മറ്റ് വിഷയങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന വൈവിധ്യമാർന്ന സിനിമകള്‍ OTT വഴി നമുക്ക് കാണാന്‍ സാധിക്കും. നിങ്ങൾ അവിവാഹിതനോ, എന്തെങ്കിലും തരത്തില്‍ പ്രശ്‌നമുള്ള ബന്ധത്തിലോ ആയിരിക്കട്ടെ.. നിങ്ങളോട് സംസാരിക്കുന്ന, നിങ്ങളുടെ ഹൃദയത്തിന്‍റെ ഭാഷ മനസ്സിലാക്കാന്‍ സാധിക്കുന്ന സിനിമകളാണിവ.
പ്രണയമില്ലെന്നതോ, പ്രണയ പരാജയമോ നിങ്ങളെ ബുദ്ധിമുട്ടിക്കുകയാണെങ്കില്‍ ഒന്നോര്‍ക്കുക ഒരു ബന്ധത്തിലായി എന്നതുകൊണ്ട് മാത്രം ജീവിതത്തില്‍ സന്തോഷങ്ങള്‍ ഉണ്ടാകണമെന്നില്ല. സിംഗിള്‍ ആയിരിക്കുന്നവര്‍ക്കും ജീവിതത്തില്‍ മനോഹരവും, സന്തോഷകരവുമായ നിമിഷങ്ങള്‍ ഉണ്ടാകുന്നുണ്ട്. സിംഗിള്‍ ആയിരിക്കുന്നതില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നിക്കുന്ന സിനിമകളുമുണ്ട്. സ്വയം കണ്ടെത്തലിന്‍റെയും, സ്വാതന്ത്ര്യത്തിന്‍റെയും മനോഹരമായ വശങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്ന സിനിമകള്‍. അത്തരത്തില്‍ അവിവാഹിതരെ ആകർഷിക്കുന്ന സിനിമകളെ അറിയാം..
ഡിയർ സിന്ദഗി (നെറ്റ്ഫ്ലിക്‌സ്)
ഗൗരി ഷിൻഡെ സംവിധാനം ചെയ്‌ത് 2016-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡിയർ സിന്ദഗി. റെഡ് ചില്ലീസ് എന്‍റ്ർടൈൻമെന്‍റ്സ്, ധർമ്മ പ്രൊഡക്ഷൻസ്, ഹോപ്പ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഗൗരി ഖാൻ, കരൺ ജോഹർ, ഷിൻഡെ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ആലിയ ഭട്ടും ഷാരൂഖ് ഖാനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ഇറാ ദുബെ, കുനാൽ കപൂർ, അംഗദ് ബേദി, അലി സഫർ, യശസ്വിനി ദയാമ, നവാഗതനായ രോഹിത് സുരേഷ് സരഫ് എന്നിവർ സഹ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അസംതൃപ്‌തയായ ഒരു വനിത ഫോട്ടോഗ്രാഫറുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
ക്വീന്‍ (നെറ്റ്ഫ്ലിക്‌സ്)