ETV Bharat / state

വിവാഹവാഗ്‌ദാനം നൽകി ഡോക്‌ടറുടെ പണവും ലാപ്ടോപ്പും തട്ടിയെടുത്തു; രണ്ടുപേർ അറസ്‌റ്റിൽ - DOCTORS MONEY AND LAPTOP ROBBED

കാസർകോട്‌ സ്വദേശിനിയായ ഇർഷാന എന്ന യുവതിയെ വിവാഹം കഴിച്ചുതരാമെന്ന് തിരുവനന്തപുരം സ്വദേശിയായ ഡോക്‌ടർക്ക് വാഗ്‌ദാനം നൽകിയായിരുന്നു തട്ടിപ്പ്.

MARRIAGE DRAMA  promise of marriage  two arrested  kozhikkodu marriage fraud
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : 11 hours ago

കോഴിക്കോട്: വിവാഹ വാഗ്‌ദാനം നൽകി ഡോക്‌ടറുടെ പണവും ലാപ്ടോപ്പും തട്ടിയ രണ്ടുപേർ അറസ്‌റ്റിൽ. മലപ്പുറം എടയാറ്റൂർ സ്വദേശികളായ മജീദ് (49), മുഹമ്മദ് സലിം (38) എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്‌റ്റു ചെയ്‌തത്. കാസർകോട്‌ സ്വദേശിനിയായ ഇർഷാന എന്ന യുവതിയെ വിവാഹം കഴിച്ചുതരാമെന്ന് തിരുവനന്തപുരം സ്വദേശിയായ ഡോക്‌ടർക്ക് വാഗ്‌ദാനം നൽകുകയായിരുന്നു. 2024 ഫെബ്രുവരിയിൽ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനടുത്തുള്ള ലോഡ്‌ജിൽ വച്ചാണ് വിവാഹ നാടകം നടന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

5,60,000 രൂപയും രണ്ടു പവന്‍റെ താലിമാലയും പ്രതികൾ കൈക്കലാക്കി. പരാതിക്കാരന്‍റെ ടാബും മൊബൈൽ ഫോണും അടങ്ങിയ ബാഗ് സൂക്ഷിച്ചുകൊള്ളാമെന്ന്‌ പറഞ്ഞു വിശ്വസിപ്പിച്ച്‌ പ്രതികൾ കടന്നുകളയുകയുമായിരുന്നു. പരാതിക്കാരൻ നടക്കാവിലെ പള്ളിയിൽ നിസ്‌കരിക്കാൻ പോയ സമയത്താണ് ഇരുവരും കടന്നുകളഞ്ഞത്.

കേസിലെ ഒന്നാംപ്രതിയായ കാസർകോട്‌ സ്വദേശിനി ഇർഷാനയെ പൊലീസ് നേരത്തേ അറസ്‌റ്റു ചെയ്‌ത് കോടതി ഇവരെ റിമാൻഡ്‌ ചെയ്‌തിരുന്നു. ഇർഷാനയെ കാണിച്ച് വേറെയും വിവാഹ നാടകങ്ങൾ നടത്തിയോ എന്നതിലും അന്വേഷണം നടക്കും. നടക്കാവ് ഇൻസ്‌പെക്‌ടർ ബൈജു കെ ജോസ്, എഎസ്ഐ ശ്രീകാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ നിഖിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്‌റ്റു ചെയ്‌തത്. കോടതി ഇരുവരെയും റിമാൻഡ്‌ ചെയ്‌തു.

Also Read: സോഷ്യൽ മീഡിയ വഴി കല്യാണമുറപ്പിച്ച യുവാവിന് 'എട്ടിന്‍റെ പണി'; കല്യാണ ദിവസം വധു ആവിയായി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.