ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രം മാര്‍ക്കോ ആഗോളതലത്തില്‍ ബോക്‌സ് ഓഫിസില്‍ കുതിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ തിയേറ്ററുകള്‍ ഹൗസ് ഫുള്ളായിരുന്നു. ചില ഇടങ്ങളില്‍ പ്രത്യേകം അധിക ഷോകളും ഏര്‍പ്പെടുത്തേണ്ടതായി വന്നതായാണ് വിവരം. എന്നാല്‍ റിലീസ് ദിനത്തില്‍ 10 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും ചിത്രം തൂത്തുവാരിയത്.
കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിനം 4.29 കോടി രൂപയാണ് ചിത്രം നേടിയത്. അഞ്ചുഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. രണ്ടാം ദിനത്തില്‍ 4.63 കോടിയാണ് മലയാളത്തില്‍ന നിന്ന് ചിത്രത്തിന് ലഭിച്ചത്. ആഗോളതലത്തില്‍ 20.35 കോടി രൂപയാണ് രണ്ടാം ദിനമാവുമ്പോഴേക്കും ചിത്രം സ്വന്തമാക്കിയത്. പാന്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് പുറത്തു വിട്ട വിവരമാണിത്.
ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബെസ്‌റ്റ് ഓപണിംഗ് ആണ് ഇത്. അതേസമയം ബുക്ക് മൈ ഷോയിലും വലിയ തോതിലാണ് ടിക്കറ്റുകള്‍ വിറ്റിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് അവസാന 24 മണിക്കൂറില്‍ 1.95 ലക്ഷം ടിക്കറ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയില്‍ വിറ്റിരിക്കുന്നത്. റിലീസ് ദിനം രാത്രി മണിക്കൂറുകളില്‍ 14,000 ടിക്കറ്റുകള്‍ വരെ മാര്‍ക്കോയുടേതായി വിറ്റു.
ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള വയലന്‍സ് രംഗങ്ങളാണ് ചിത്രത്തിലുള്ളത്. രണ്ട് മണിക്കൂര്‍ 25 മിനിറ്റാണ് സിനിമയുടെ ദൈര്‍ർഘ്യം. തുടക്കം മുതല്‍ ഒടുക്കം വരെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുള്ളത്. ഹനീഫ് അദേനിയാണ് മാര്‍ക്കോ സംവിധാനം ചെയ്‌തിരിക്കുന്നത്.
ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ആ വിശേഷണത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.