കേരളം

kerala

ETV Bharat / entertainment

'ഇനി ഇവിടെ ഞാന്‍ മതി', ഉണ്ണി മുകുന്ദന്‍റെ തീപ്പാറുന്ന ആക്ഷന്‍ ടീസര്‍ പുറത്തുവിട്ട് 'മാര്‍ക്കോ' ടീം - MARCO ACTION TEASER RELEASED

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ തീവ്രത എത്രത്തോളമാണെന്ന് കാണിക്കുന്ന 40 സെക്കന്‍ഡ് വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്.

UNNI MUKUNDAN MOVIE  HANEEF ADENI MOVIE  മാര്‍ക്കോ സിനിമ  ഉണ്ണി മുകുന്ദന്‍ മാര്‍ക്കോ ടീസര്‍
ഉണ്ണി മുകുന്ദന്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Dec 23, 2024, 1:44 PM IST

വെടിക്കെട്ട് ആക്ഷന്‍ രംഗങ്ങളുമായാണ് ഉണ്ണി മുകുന്ദന്‍റെ 'മാര്‍ക്കോ' തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. കണ്ടവരൊക്കെ വീണ്ടും കാണാന്‍ തോന്നിക്കുന്ന മോസ്‌റ്റ് വയലന്‍റ് സിനിമയാണ് 'മാര്‍ക്കോ' എന്നാണ് അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത വയലന്‍സ് രംഗങ്ങളാണ് സിനിമയില്‍ ഉള്ളത്. ഹനീഫ് അദേനി സംവിധാനം ചെയ്‌ത മാര്‍ക്കോയില്‍ മിന്നുന്ന പ്രകടനമാണ് ഉണ്ണി മുകുന്ദന്‍ കാഴ്‌ച വച്ചിരിക്കുന്നത്.

ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് ആകാംക്ഷ നിറച്ചുകൊണ്ട് ചിത്രത്തിലെ ആക്ഷന്‍ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പരുക്കന്‍ ഗെറ്റപ്പില്‍ തികഞ്ഞൊരു ഗ്യാങ്സ്‌റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയിരിക്കുന്നത്.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ തീവ്രത എത്രത്തോളമാണെന്ന് കാണിക്കുന്ന 40 സെക്കന്‍ഡ് വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

"ഞാന്‍ വന്നപ്പോള്‍ മുതല്‍ എല്ലാ ചെന്നായ്ക്കളും എന്നെ കൂട്ടം കൂടി അടിക്കാന്‍ നോക്കുവാ, ഇനിവിടെ ഞാന്‍ മതി", എന്ന കിടിലന്‍ ഡയലോഗോടെയാണ് ടീസര്‍ ആരംഭിക്കുന്നത്.

ആക്ഷന് വലിയ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്‌ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്.

നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ചിത്രത്തിലെ പശ്ചാത്തല സംഗീതവും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമയാണിത്. ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ് സോണി മ്യൂസിക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

ബോക്‌സ് ഓഫിസില്‍ കുതിച്ചുകൊണ്ടിരിക്കുന്ന ഈ ചിത്രം ഉണ്ണി മുകുന്ദന്‍റെ കരിയറിലെ 100 കോടി അടിക്കുന്ന ചിത്രമായിരിക്കുമോയെന്നാണ് അനലിസ്‌റ്റുകളും ആരാധകരും ഉറ്റുനോക്കുന്നത്. നിലവില്‍ ആഷിഖ് അബു സംവിധാനം ചെയ്‌ത റൈഫിള്‍ ക്ലബാണ് മാര്‍ക്കോയുടെ എതിരാളിയായി നില്‍ക്കുന്നത്.

ഇതേസമയം ക്രിസ്‌മസ് റിലീസായി എത്തുന്ന മോഹന്‍ലാല്‍ സിനിമ ബറോസും വരുണ്‍ ധവാന്‍ ചിത്രം ബേബി ജോണും കടുത്ത വെല്ലുവിളി മാര്‍ക്കോയ്ക്ക് ഉയര്‍ത്തുന്നുണ്ട്. ഡിസംബര്‍ 20 നാണ് മാര്‍ക്കോ തിയേറ്ററില്‍ എത്തിയത്.

Also Read:കിടിലന്‍ ഫൈറ്റ് സീനുകളുമായി 'മാര്‍ക്കോ'. വെടിക്കെട്ട് ആക്ഷന്‍ രംഗങ്ങളുമായി ഉണ്ണിമുകുന്ദന്‍- ബോക്സോഫീസിലും ആക്ഷന്‍ ഹിറ്റ്

ABOUT THE AUTHOR

...view details