ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ 'മാര്‍ക്കോ' ബോക്‌സ് ഓഫീസിലും ആക്ഷന്‍ ഹിറ്റായി മാറുകയാണ്. മികച്ച പ്രതികണത്തോടെ ആദ്യ ദിനം മുതല്‍ ചിത്രം തിയേറ്ററില്‍ മുന്നേറുണ്ട്. ഹനീഫ് അദേനി സംവിധാനം ചെയ്‌ത ഈ ചിത്രം മോസ്‌റ്റ് വയലന്‍റ് സിനിമ എന്ന വിശേഷണത്തോടെയാണ് തിയേറ്ററില്‍ എത്തിയത്. എ റേറ്റഡ് സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സി ബി എസ് സി നല്‍കിയത്.
ഡിസംബര്‍ 20 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ആദ്യ ആഴ്‌ചയുടെ അവസാനത്തോടെ ആഗോളതലത്തില്‍ 60 കോടി നേടി ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ഇപ്പോഴും 75 കോടിയില്‍ എത്താനുള്ള കരുത്തുണ്ട്.
2024 അവസാന വാരാന്ത്യത്തോടെ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച മലയാളം പതിപ്പ് മാത്രമല്ല ഹിന്ദി പതിപ്പും കൂടിയാണ് മാര്‍ക്കോ. പൃഥ്വിരാജ് സുകുമാരന്‍റെ ആടുജീവിതം ഹിന്ദി പതിപ്പിന്‍റെ കളക്ഷനെ ഇപ്പോള്‍ മറി കടന്നിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ നിന്ന് മാത്രം ബോക്‌സ് ഓഫീസില്‍ 42 ലക്ഷം രൂപയാണ് നേടിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ പങ്കുവയ്ക്കുന്ന വിവരം. അതേസമയം ഉത്തരേന്ത്യയില്‍ നിന്ന് മാത്രം ഒരു കോടി നേടാനുള്ള കുതിപ്പ് തുടരുകയാണ്. ഹിന്ദിയില്‍ മാത്രം 140 അധിക ഷോകള്‍ ഉണ്ടായി എന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന വിവരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആദ്യ ദിനം മികച്ച ഓപ്പണിംഗ് കളക്ഷനോടെ ബോക്‌സ് ഓഫീസില്‍ മുന്നേറിയ മാര്‍ക്കോ എട്ടാം ദിവസത്തിലേക്ക് എത്തുമ്പോള്‍ ഇന്ത്യയില്‍ നിന്നുമുള്ള ഗ്രോസ് കളക്ഷന്‍. 34. 45 കോടി രൂപയാണ് നേടിയത്. ആഗോള തലത്തില്‍ 57 കോടി രൂപയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. കേരളത്തില്‍ നിന്നും 29.37 കോടി രൂപ ചിത്രം സ്വന്തമാക്കി. ആദ്യ ദിനത്തില്‍ 4,29 കോടി രൂപ, രണ്ടാം ദിനത്തില്‍ 4.63 കോടി രൂപ, മൂന്നാം ദിനത്തില്‍ 5.15 കോടി, നാലാം ദിനത്തില്‍ 3.87 കോടി രൂപ, അഞ്ചാം ദിനത്തില്‍ 3.45 കോടി രൂപ, ആറാം ദിനത്തില്‍ 3.45 കോടി, ഏഴാം ദിനത്തില്‍ 2.48 കോടി രൂപ, എട്ടാം ദിനത്തില്‍ 0.25 കോടി എന്നിങ്ങനെയാണ് സാക്നില്‍ക് നല്‍കുന്ന കണക്കുകള്‍.
ജനുവരി ഒന്ന് മുതല്‍ തെലുഗാനയിലും ആന്ധപ്രദേശിലുമായി 500 സ്ക്രീനുകളില്‍ തെലുഗു പതിപ്പ് എത്തുന്നതോടെ മാര്‍ക്കോയ്ക്ക് കൂടുതല്‍ കളക്ഷന്‍ ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്. ടൊവിനോ തോമസിന്‍റെ ഐഡന്‍റിറ്റി, ആസിഫ് അലിയുടെ രേഖാ ചിത്രം, രാം ചരണിന്‍റെ ഗെയിം ചേഞ്ചര്‍ എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ ജനുവരി 2,10 തിയതികളില്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. മാര്‍ക്കോയുടെ തിയേറ്റര്‍ റണ്ണിന്‍റെ അവസാന ആഴ്‌ചയും 2025 ലെ ആദ്യ രണ്ടാഴ്‌ചയായിരിക്കും.
തന്‍റെ സഹോദരന്‍ വിക്‌ടര്‍ കൊല്ലപ്പെട്ടതിന് ശേഷം പ്രതികാര ദാഹിയായ മാര്‍ക്കോ എന്ന ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് സിനിമ. നിവിന്‍ പോളിയുടെ 2019 ല്‍ പുറത്തിറങ്ങിയ മിഖായേല്‍ എന്ന ചിത്രത്തിലെ പ്രതിനായകനായ മാര്‍ക്കോയുടെ തുടര്‍ച്ചയായാണ് മാര്‍ക്കോ എന്ന സിനിമ. ഇത് ഉണ്ണി മുകുന്ദനും വ്യക്തമാക്കിയിരുന്നു.