സിനിമയ്ക്ക് വേണ്ടി പലതാരങ്ങളും നടത്തുന്ന ശാരീരിക മാറ്റങ്ങള്‍ പലപ്പോഴും നമ്മള്‍ കാണാറുള്ളതാണ്. അക്കൂട്ടത്തിലൊരാളാണ് നമ്മുടെ മലയാളത്തിന്‍റെ സ്വന്തം ഉണ്ണിമുകുന്ദന്‍. ഹനീഫ് അദേനി ഒരുക്കുന്ന 'മാര്‍ക്കോ' എന്ന ചിത്രത്തിന് വേണ്ടി ഉണ്ണിമുകുന്ദന്‍ നടത്തിയ മേക്കോവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
മാളികപ്പുറം എന്ന ചിത്രത്തില്‍ അല്‍പം വയര്‍ ചാടിയ ലുക്കിലായിരുന്നു ഉണ്ണി മുകുന്ദന്‍ എത്തിയത്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ലുക്കിലാണ് പുതിയ ചിത്രത്തില്‍ എത്തുന്നത്. താരത്തിന്‍റെ പുതിയ മേക്ക്ഓവര്‍ ചിത്രങ്ങള്‍ കണ്ടതോടെ മാര്‍ക്കോയിലേയും മാളികപ്പുറത്തിലേയും രൂപമാറ്റം താരതമ്യം ചെയ്യുകയാണ് ആരാധകര്‍. ഇത്തരം പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചിത്രത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചിരുന്നു. 'മലയാളത്തില്‍ നിന്ന് ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രം ആദ്യമായിട്ടായിരിക്കും. നിങ്ങളില്‍ ഒരു വിറയല്‍ ഉണ്ടാക്കാവുന്ന തരത്തില്‍ വയലന്‍റും ബ്രൂട്ടലുമായിരിക്കും. റിലീസിന് മുമ്പ് സിനിമകളെ കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്‌ടമല്ല. പക്ഷേ ഈ വാക്കുകള്‍ ഗൗരവത്തില്‍ എടുക്കാം. ഒരു രക്തച്ചൊരിച്ചില്‍ തന്നെയാവും നിങ്ങള്‍ സ്ക്രീനില്‍ കാണാന്‍ പോവുന്നത്'.