'ഉപചാരപൂർവ്വം ഗുണ്ട ജയൻ' എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'യുണൈറ്റഡ് കിംഗ്‌ഡൾ ഓഫ് കേരള' എന്ന ചിത്രത്തിന്‍റെ വേറിട്ട ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറക്കി.
രഞ്ജിത്ത് സജീവ്, ജോണി ആന്‍റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോ. റോണി മനോജ് കെ യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം, തുടങ്ങിയവർക്കൊപ്പം ചിത്രത്തില്‍ അൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതാദ്യമായാണ് തന്‍റെ സംവിധാന ചിത്രമല്ലാത്ത ഒരു സിനിമയിൽ അൽഫോൺസ് അഭിനയിക്കുന്നത്.
ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്,അലക്‌സാണ്ടര്‍ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന
ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിനോജ് പി അയ്യപ്പൻ ആണ്. 'മൈക്ക്', 'ഖൽബ്', 'ഗോളം' എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
ഈരാറ്റുപേട്ട, വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ;യുണൈറ്റഡ് കിംഗ്‌ഡം ഓഫ് കേരള' ഉടന്‍ പ്രദര്‍ശനത്തിന് എത്തും.