കേരളം

kerala

ETV Bharat / entertainment

'ആടുജീവിതത്തിലെ നജീബ് ആവാന്‍ ആഗ്രഹിച്ചു, ബ്ലെസി സാറിനോട് താത്‌പര്യം പ്രകടിപ്പിച്ചിരുന്നു': ടൊവിനോ തോമസ് - Tovino Thomas express his desire - TOVINO THOMAS EXPRESS HIS DESIRE

ആടുജീവിതത്തിന്‍റെ ഭാഗമാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്. വെളിപ്പെടുത്തല്‍ 'അജയന്‍റെ രണ്ടാം മോഷണം' ചിത്രത്തിന്‍റെ പ്രൊമോഷനിടെ.

TOVINO THOMAS Adujeevitham Desire  Tovino Thomas New Movie  അജയന്‍റെ രണ്ടാം മോഷണം സിനിമ  ടൊവിനോ തോമസ് ആടുജീവിതം
Tovino Thomas (Wikipedia)

By ETV Bharat Kerala Team

Published : Sep 11, 2024, 4:01 PM IST

ലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു ബ്ലെസി സംവിധാനം ചെയ്‌ത 'ആടുജീവിതം'. ഒരു സംവിധായകന്‍റെ 16 വര്‍ഷത്തെ കാത്തിരിപ്പായിരുന്നു ചിത്രം. ചിത്രം റിലീസാവാന്‍ പ്രേക്ഷകരും ഇതുപോലെ ക്ഷമയോടെ കാത്തിരിന്നിട്ടുമുണ്ടാവില്ല. സംവിധായകന്‍റെ പ്രയത്നം പോലെ തന്നെ ഇതിലെ കഥാപാത്രമായ നജീബിനെ അവതരിപ്പിക്കാന്‍ പൃഥ്വിരാജും ഏറെ പ്രയത്നിച്ചിട്ടുണ്ട്.

തന്‍റെ മനസും ശരീരവുമെല്ലാം പൃഥ്വിരാജ് ഇതിനായി ഉഴിഞ്ഞുവച്ചിരിക്കുകയായിരുന്നു. അഭ്രപാളിയില്‍ നജീബിനെ കാണുമ്പോഴൊക്കെ പ്രേക്ഷകരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. അത്രയും ആഴത്തിലുള്ള കഥാപാത്രമായിരുന്നു അത്.

എന്നാല്‍ ഇപ്പോഴിതാ ആടുജീവിതത്തില്‍ നജീബ് എന്ന കഥാപാത്രമാവാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് നടന്‍ ടൊവിനോ തോമസ്. നടന്‍റെ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ആടുജീവിതം കഥ ബ്ലെസി സിനിമയാക്കുന്നുവെന്ന് അറിഞ്ഞത് മുതല്‍ ആ സിനിമയുടെ ഭാഗമാവാന്‍ ആഗ്രഹിക്കുകയും അതിനായുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്‌തിരുന്നതായി ടൊവിനോ തോമസ്.

പുതിയ ചിത്രമായ 'അജയന്‍റെ രണ്ടാം മോഷണ'വുമായി ബന്ധപ്പെട്ട പ്രമോഷനിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. 'ആടുജീവിതം' ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന സമയം നജീബിന്‍റെ വേഷം പൃഥ്വിരാജ് ചെയ്യുമെന്നതില്‍ തീരുമാനമായിരുന്നില്ല. തമിഴ് നടന്‍ വിക്രം എത്തുമെന്നായിരുന്നു കരുതിയിരുന്നത്. ആ സ്ഥാനത്തേക്കാണ് സിനിമയില്‍ പുതുമുഖമായിരിക്കെ ആഗ്രഹം അറിയിച്ചുകൊണ്ട് സംവിധായകന്‍ ബ്ലെസിയെ താന്‍ സമീപിച്ചതെന്നും ടൊവിനോ പറയുന്നു.

ടൊവിനോയുടെ വാക്കുകള്‍

'ആടുജീവിതം എന്ന സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ചിത്രത്തിന്‍റെ തിരക്കഥ വായിച്ചപ്പോള്‍ തന്നെ ആ ചിത്രം ചെയ്യണമെന്ന ആഗ്രഹം തോന്നി. നജീബ് എന്ന കഥാപാത്രമായി എന്നെ പരിഗണിക്കാനും ബ്ലെസി സാറിന്‍റെ ശ്രദ്ധയിലേക്ക് എന്‍റെ പേര് കൊണ്ടുവരാനും പല ശ്രമങ്ങളും താന്‍ നടത്തിയിരുന്നു. മേക്കപ്പ് ചീഫ് ആയ രഞ്ജിത്ത് അമ്പാടി വഴിയാണ് ബ്ലെസി സാറിനോട് സംസാരിക്കാന്‍ ശ്രമിച്ചത്. 2014ല്‍ 'കൂതറ' എന്ന സിനിമ ചെയ്യുന്നതിനിടയില്‍ ആടുജീവിതത്തിന് വേണ്ടി രാജുവേട്ടനുമായുള്ള സംസാരം നടക്കുന്നുണ്ടായിരുന്നുവെങ്കിലും ആദ്യം വിക്രം സാര്‍ അഭിനയിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്.

എല്ലാത്തിനോടും കൗതുകമുള്ള എന്തിനും തയാറായിട്ടുള്ള ഒരു പുതുമുഖമായിരുന്നു അന്ന് ഞാന്‍ സിനിമയില്‍. എന്തുവേണമെങ്കിലും ചെയ്യാമെന്ന ആവേശത്തിലായിരുന്നു ബ്ലെസി സാറിനെ സമീപിച്ചതും. ഇപ്പോഴും സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാനാവും എന്ന വിശ്വാസവുമുണ്ട്. പൂര്‍ണതയെന്നത് ഒരിക്കലും സംഭവിക്കില്ലെങ്കിലും സിനിമയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും എത്രമാത്രം പരിശ്രമിക്കാനും ഞാനിന്നും തയാറാണ്. ആ വിശ്വാസം തന്നെയാണ് അന്നും ഇന്നും എന്നെ സിനിമയില്‍ പിടിച്ചു നിര്‍ത്തുന്നത്'.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ടൊവിനോ ട്രിപ്പില്‍ റോളില്‍ എത്തുന്ന ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. ജിതിന്‍ ലാലാണ് ചിത്രത്തിന്‍റെ സംവിധായകന്‍. 60 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ജിഎം പ്രൊഡക്ഷന്‍സ്- മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 118 ദിവസങ്ങള്‍കൊണ്ടാണ് ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ത്രിഡി സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Also Read:'ഞങ്ങളുടെ ആക്ഷൻ വിരുന്നിനൊപ്പം ഇതിഹാസ സവാരിക്ക് തയ്യാറാകൂ'; എആര്‍എം സെന്‍സറിംഗ് പൂര്‍ത്തിയായി

ABOUT THE AUTHOR

...view details