കേരളം

kerala

ETV Bharat / entertainment

ആഗോള റിലീസിനൊരുങ്ങി ടൊവിനോ തോമസിന്‍റെ 'നടികർ'; മെയ് മൂന്നിന് തിയേറ്ററുകളിലേക്ക് - ടൊവിനോ തോമസ് നടികർ സിനിമ

ലാല്‍ ജൂനിയർ സംവിധാനം ചെയ്യുന്ന 'നടികർ' സിനിമയിൽ ടൊവിനോ തോമസിനൊപ്പം സൗബിന്‍ ഷാഹിറും ഭാവനയും പ്രധാന വേഷങ്ങളിലുണ്ട്

Tovino Thomas Nadikar release  Nadikar Thilakam to Nadikar  adikar to release on 2024 may 03  ടൊവിനോ തോമസ് നടികർ സിനിമ  നടികർ റിലീസ് മെയ് മൂന്നിന്
Nadikar release

By ETV Bharat Kerala Team

Published : Feb 3, 2024, 3:27 PM IST

വൈവിധ്യവും മികവാർന്നതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നടൻ ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് 'നടികർ'. അടുത്തിടെയാണ് ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതിയും പുറത്ത് വന്നിരിക്കുകയാണ്.

മെയ് മൂന്നിന് 'നടികർ' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ലാല്‍ ജൂനിയറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം നിർവഹിക്കുന്ന ഈ സിനിമയിൽ ഭാവനയാണ് നായികയായി എത്തുന്നത്. സൗബിന്‍ ഷാഹിറും 'നടികറി'ൽ പ്രധാന വേഷത്തിലുണ്ട്.

'നടികർ' മെയ് മൂന്നിന് തിയേറ്ററുകളിലേക്ക്

ആദ്യം 'നടികർ തിലകം' എന്നായിരുന്നു ഈ ചിത്രത്തിന് പേരിട്ടിരുന്നത്. പിന്നീട് 'നടികർ' എന്നാക്കി മാറ്റുകയായിരുന്നു. തമിഴകത്തിന്‍റെ നടികർ തിലകം ശിവാജി ഗണേശന്‍റെ മകനും പ്രശസ്‌ത നടനുമായ പ്രഭുവാണ് ചിത്രത്തിന്‍റെ പുതിയ പേര് പ്രഖ്യാപിച്ച് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ചിത്രത്തിന്‍റെ പേരിൽ നേരത്തെ പ്രഭു ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അതേസമയം നേരത്തെ ഈ ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യവുമായി ശിവാജി ഗണേശന്‍റെ ആരാധക സംഘടന 'നടികർ തിലകം ശിവാജി സമൂഗനള പേരവൈ'യും (Nadigar Thilagam Sivaji Samuga Nala Peravai) രംഗത്തെത്തിയിരുന്നു. അമ്മ സംഘടനയ്‌ക്ക് അയച്ച കത്തിലാണ് സംഘടന ഇക്കാര്യം ഉന്നയിച്ചത്. 'നടികർ തിലകം' എന്നത് തങ്ങൾക്ക് ഒരു പേര് മാത്രമല്ലെന്നും ജീവശ്വാസമാണെന്നും അദ്ദേഹത്തിന്‍റെ പേര് ഒരു കോമഡി സിനിമയ്‌ക്ക് നൽകുന്നതിലൂടെ തങ്ങൾ ഹൃദയംകൊണ്ട് ആരാധിക്കുന്ന നടന്‍റെ പേരിനെ മനഃപൂർവം അവഹേളിക്കുകയാണെന്നുമാണ് സംഘടന കത്തിൽ വ്യക്തമാക്കിയത്. തുടർന്ന് അണിയറ പ്രവർത്തകർ പേരിൽ മാറ്റം വരുത്തുകയായിരുന്നു.

അലന്‍ ആന്‍റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌ സ്‌പീഡാണ് ഈ ചിത്രം നിര്‍മിക്കുന്നത്. 'പുഷ്‌പ - ദി റൈസ് പാര്‍ട്ട് 1' ഉള്‍പ്പടെ ഒട്ടേറെ സിനിമകൾ നിര്‍മിച്ച മൈത്രി മൂവി മേക്കേഴ്‌സിന്‍റെ നവീൻ യർനേനിയും വൈ രവി ശങ്കറും ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്.

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, ദിവ്യ പിള്ള എന്നിവരും ഈ ചിത്രത്തിൽ നിർണായക വേഷങ്ങളിലുണ്ട്. നടൻ സലിം കുമാറിന്‍റെ മകൻ ചന്ദു സലിംകുമാറും ഈ സിനിമയിലൂടെ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിക്കുന്നു. സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്‌മിനു സിജോ, കൃഷ്‌ണ സംഗീത്, ലെച്ചു, ബിഗ് ബോസ് ഫെയിം രജിത്ത്, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവിക ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുവിന്‍ എസ് സോമശേഖരനാണ് 'നടികർ' സിനിമയ്‌ക്കായി തിരക്കഥ ഒരുക്കിയത്. ആല്‍ബി ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. യക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത് ഇന്ത്യയിലെ തന്നെ പ്രമുഖ കമ്പനിയായ തിങ്ക് മ്യൂസിക് ആണ്.

കലാസംവിധാനം - പ്രശാന്ത് മാധവ്, ചീഫ് അസോസിയേറ്റ് - നിതിന്‍ മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, ഓഡിയോഗ്രഫി - ഡാൻ ജോസ്, വസ്ത്രാലങ്കാരം - ഏക്ത ഭട്ടേത്, മേക്കപ്പ് - ആര്‍ ജി വയനാടൻ, സൗണ്ട് ഡിസൈൻ - അരുൺ വർമ്മ തമ്പുരാൻ, വിഷ്വൽ എഫ് എക്‌സ് - മേരകി വി എഫ് എക്‌സ്, പ്രോമോ സ്റ്റിൽ - രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി - വിവി ചാർളി, പബ്ലിസിറ്റി ഡിസൈൻ - ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ - അനൂപ് സുന്ദരൻ, പിആർഒ - ശബരി എന്നിവർ ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകരാണ്.

ALSO READ:മോഹൻലാൽ എനിക്ക് 'മാപ്പിളൈ', മമ്മൂട്ടിയുമായി അടുത്ത ബന്ധം ; ശിവാജിയെയും ഓർത്ത് പ്രഭു

ABOUT THE AUTHOR

...view details