കേരളം

kerala

ETV Bharat / entertainment

'നിന്നോടൊപ്പമുള്ള ഓരോ നിമിഷവും പ്രിയമേറിയതാണ്', പ്രണയം നിറഞ്ഞ പത്തുവര്‍ഷങ്ങള്‍; വിവാഹ വാര്‍ഷികം ആഘോഷിച്ച് ടൊവിനോയും ലിഡിയയും - TOVINO THOMAS WEDDING ANNIVERSARY

വിവാഹ വാര്‍ഷികത്തിന്‍റെ മനോഹര ചിത്രങ്ങള്‍ പങ്കുവച്ച് ടൊവിനോ തോമസ്.

ACTOR TOVINO THOMAS  TOVINO THOMAS FAMILY  ടൊവിനോ തോമസ് വിവാഹ വാര്‍ഷികം  ടൊവിനോ തോമസ്
ടൊവിനോ തോമസും ഭാര്യ ലിഡിയയും (ETV Bharat)

By ETV Bharat Entertainment Team

Published : Oct 26, 2024, 2:43 PM IST

പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച് യുവതാരം ടൊവിനോ തോമസും ഭാര്യ ലിഡിയയും. മാലിദ്വീപിലാണ് ദമ്പതികള്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹ വാര്‍ഷികാഘോഷത്തിന്‍റെ ചിത്രങ്ങള്‍ ടൊവിനോ തന്നെ തന്‍റെ സോഷ്യല്‍ മീഡിയ പേജീലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു.

പത്തു വര്‍ഷത്തെ ദാമ്പത്യം ജീവിതം ഇരുപത് വര്‍ഷത്തെ പ്രണയം എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ടൊവിനോ കുറിച്ചിരിക്കുന്നത്.

ഈ ദിനത്തില്‍ ഭാര്യ ലിഡിയയ്ക്ക് സ്‌നേഹത്തില്‍ ചാലിച്ച ആശംസകളുമായി ടൊവിനോ എത്തിയിരുന്നു. ഇതോടൊപ്പം മനോഹരമായ ചിത്രങ്ങളും താരം പങ്കുവച്ചു.

"മനോഹരമായ സ്‌നേഹത്തിന്‍റെയും ഒത്തുച്ചേരലിന്‍റെയും ഒരു ദശാബ്‌ദം പൂര്‍ത്തിയാവുന്നു. നിന്നോടൊപ്പമുള്ള ഓരോ നിമിഷവും സാഹസികതയുടെ പ്രിയമേറിയ നിമിഷങ്ങളാണ്. ഇനിയും വരാനിരിക്കുന്ന അവിശ്വസനീയമായ യാത്രകള്‍ക്കായി കാത്തിരിക്കുകയാണ്. മനോഹരമായ ഓര്‍മകള്‍ സൃഷ്‌ടിക്കാനും ഒരുമിച്ച് ചിരിക്കാനും സ്‌നേഹം നിലനിര്‍ത്താനും നമുക്കാവട്ടെ. മനോഹരമായ ഒരുപാട് വിവാഹ വാര്‍ഷികങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിവാഹ ചിത്രം ഉള്‍പ്പെടെ നിരവധി ഫോട്ടോകളാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ദമ്പതികള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നത്.

നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് ടൊവിനോ തോമസും ലിഡിയയും വിവാഹിതരാകുന്നത്. 2014 ലായിരുന്നു ഇരുവരുടെയും വിവാഹം. ഇസ, തഹാന്‍ എന്നിവര്‍ മക്കളാണ്.

ടോവിനോ നായകൻ ആയെത്തിയ ഏറ്റവും പുത്തൻ ചിത്രം ARM ആയിരുന്നു. ബോക്‌സ് ഓഫീസില്‍ വമ്പൻ കളക്ഷൻ നേടിയ ചിത്രമാണ്. മൂന്നുറോളിൽ ആണ് ടോവിനോ എത്തിയത്. 34 ദിവസം കൊണ്ട് ലോകമെമ്പാടുമായി 103.75 കോടി രൂപയാണ് ചിത്രം നേടിയത്. വിദേശത്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോൾ ഇന്ത്യയിൽ 61.05 കോടി രൂപ നേടിയെടുത്തു.

മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്നുവേഷങ്ങളിലാണ് ചിത്രത്തിൽ ടൊവിനോ എത്തിയത്. സുരഭി ലക്ഷ്‌മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം കൂടിയാണ് എ ആര്‍ എം.

നാൽപ്പത് കോടിയിലധികം മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിന് ലോകമെമ്പാടുനിന്നും വമ്പിച്ച അഭിപ്രായമാണ് ഇപ്പോഴും.

Also Read:വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന ആ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍; അന്യഭാഷാ ഗായകരുടെ മാധുര്യത്തില്‍ ഹിറ്റായ മലയാളം പാട്ടുകള്‍

ABOUT THE AUTHOR

...view details