തെലുഗു സിനിമ പ്രേമികളെ ആവേശത്തിലാഴ്ത്തി കൊണ്ട് ഒരേ ദിവസം മൂന്ന് ചിത്രങ്ങളാണ് ഒടിടിയില്‍ റിലീസാവുന്നത്. രവി തേജയുടെ ആക്ഷന്‍ ത്രില്ലര്‍ 'മിസ്‌റ്റര്‍ ബച്ചന്‍' കൂടാതെ മറ്റ് രണ്ട് ചിത്രങ്ങളുമാണ് ഒടിടിയില്‍ എത്തുന്നത്.
നിതിനെ നായകനാക്കി അഞ്ജി കെ മണിപുത്ര രചനയും സംവിധാനവും നിര്‍വഹിച്ച 'ആയ്', സന്ദീപ് സരോജ്-യശ്വന്ത് പെണ്ഡ്യാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യദു വംശി രചനയും സംവിധാനവും നിര്‍വഹിച്ച 'കമ്മിറ്റി കുരോല്ലു' എന്നീ ചിത്രങ്ങളാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. ഇടിവി വിന്‍ പ്ലാറ്റ്‌ഫോമിലാണ് 'കമ്മിറ്റി കുരോല്ലു' പ്രദര്‍ശനത്തിനെത്തിയത്.
ഇതില്‍ മിസ്‌റ്റര്‍ ബച്ചന്‍, ആയ് എന്നീ ചിത്രങ്ങള്‍ നെറ്റ്‌ഫ്ലിക്‌സിലാണ് പ്രദര്‍ശിപ്പിക്കുക. തെലുഗുവിന് പുറമെ മലയാളം ഉള്‍പ്പെടെയുള്ള മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം കാണാനാവും. എന്നാല്‍ 'കമ്മിറ്റി കല്ലോരു'വിന്‍റെ തെലുഗു പതിപ്പ് മാത്രമാണുള്ളത്.
തിയേറ്ററില്‍ ശ്രദ്ധ നേടിയ ചിത്രങ്ങളാണ് കമ്മിറ്റി കല്ലോരുവും ആയ്‌യും. എന്നാല്‍ ബജറ്റില്‍ മുന്നില്‍ നിന്ന ചിത്രമാണ് മിസ്‌റ്റര്‍ ബച്ചന്‍. ബോക്സോഫിസില്‍ കാലിടറിയ രവി തേജയുടെ ചിത്രം ഒടിടിയില്‍ നേട്ടമുണ്ടാക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.