കേരളം

kerala

By ETV Bharat Kerala Team

Published : Feb 4, 2024, 11:09 AM IST

ETV Bharat / entertainment

റീലില്‍ തുടക്കം, ശേഷം പരസ്യ ചിത്രങ്ങളിലും സീരിയലുകളിലും, പിന്നെ സിനിമയിലേക്ക് ; താരമാകാൻ കുഞ്ഞു കാർത്തി

തോല്‍വി എഫ്‌ സിയിലെ അപ്പു എന്ന കാര്‍ത്തിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തില്‍ ഒരു ഫുട്‌ബോള്‍ പ്ലെയറായി തിളങ്ങിയ കാര്‍ത്തി സിനിമാപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു

child artist Karthi VS interview  Tholvi FC actor Karthi VS  Karthi VS Web series  തോല്‍വി എഫ്‌സി താരം കാര്‍ത്തി  കാര്‍ത്തി വിഎസ് വെബ്‌സിരീസ്
tholvi-fc-child-artist-karthi-vs

വിശേഷങ്ങള്‍ പങ്കുവച്ച് തോല്‍വി എഫ്‌സി താരം കാര്‍ത്തി

എറണാകുളം :ടെലിവിഷൻ പരമ്പരകളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച് ശ്രദ്ധേയയാകുകയാണ് കാർത്തി. മുഴുവൻ പേര് കാർത്തി വിഎസ് (Tholvi FC child artist Karthi VS). തിരുവനന്തപുരം സ്വദേശിയാണ് ഈ 12 വയസുകാരി. മലയാളത്തിലെ മുൻനിര ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്‌ത സിറ്റ് കോമുകളിൽ ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ചാണ് കാർത്തിയുടെ തുടക്കം. തുടർന്ന് നിരവധി പരസ്യ ചിത്രങ്ങൾ തേടിയെത്തി. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്യുകയാണ് ഈ മിടുക്കിയുടെ പ്രധാന വിനോദം (Karthi VS Instagram reels). റീലുകൾ ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങൾക്കുള്ള വാതിലുകൾ മലർക്കെ തുറന്നു.

നടി അഹാന കൃഷ്‌ണയ്‌ക്കൊപ്പം 'മീ മൈസെൽഫ് ആൻഡ് ഐ' (Me myself and I) എന്ന വെബ് സീരീസിലും 'മഞ്ഞുപോലൊരു പെൺകുട്ടി', 'ചന്ദ്രോത്സവം' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയകൃഷ്‌ണനോടൊപ്പം ഫസ്റ്റ് ക്ലാപ്പ് എന്ന വെബ് സീരീസിലും പ്രധാന വേഷം കൈകാര്യം ചെയ്‌തു. തുടർന്നാണ് കഴിഞ്ഞവർഷം പുറത്തിറങ്ങിയ 'തോൽവി എഫ് സി' (Tholvi FC) എന്ന ചിത്രത്തിൽ അപ്പു എന്ന ശക്തമായ കഥാപാത്രവുമായി വെള്ളിത്തിരയില്‍ അരങ്ങേറുന്നത്.

കാർത്തിയുടെ അപ്പു നിർണായക വേഷങ്ങളിൽ ഒന്നായിരുന്നു. പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. കളിക്കാൻ അറിയില്ലെങ്കിലും ചിത്രത്തിൽ ഒരു ഫുട്ബോൾ പ്ലെയറായി കാർത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.

Also Read:'കാമറയ്‌ക്ക് പിന്നില്‍ കഠിനാധ്വാനം ചെയ്‌തയാളാണ് ഞാന്‍'; സിനിമ അരങ്ങേറ്റത്തെ കുറിച്ച് സന്തോഷ്‌ കീഴാറ്റൂര്‍

കഥാപാത്രത്തിന് ഡബ്ബ് ചെയ്‌തതും സ്വന്തമായി തന്നെ. ഡബ്ബിങ്ങിനേക്കാൾ ഇഷ്‌ടം ലൈവ് സൗണ്ട് ചെയ്യുന്നതാണ്. കാണാതെ പഠിച്ച് ഡയലോഗ് പറയാൻ കാർത്തിക്ക് ഇഷ്‌ടമാണ്. അമ്മയും അച്ഛനും ചേട്ടനും അടങ്ങുന്നതാണ് കുടുംബം. തിരുവനന്തപുരം അമൃത വിദ്യാലയത്തിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് കാർത്തി.

ABOUT THE AUTHOR

...view details