കേരളം

kerala

ETV Bharat / entertainment

'സഖാവ് മാധവനും സഖാവ് ശങ്കുണിയും'; ചിരിപ്പൂരം തീര്‍ക്കാന്‍ ബെസ്റ്റ് കോംമ്പോ, തെക്ക് വടക്ക് ട്രെയിലര്‍ പുറത്ത് - Thekk vadakk Malayalam movie

തെക്ക് വടക്ക് സിനിമയുടെ ട്രെയിലര്‍ പുറത്ത്. ചിത്രം തിയേറ്ററില്‍ ചിരി പടര്‍ത്തുമെന്ന സൂചന ലഭിക്കുന്ന പോസ്റ്ററാണ് പുറത്ത് വന്നത്.

PREM SANKAR THEKK VADAKK MOVIE  SURAJ VENJARAMOOD AND VINAYAKAN  സുരാജ് വെഞ്ഞാറമൂട് സിനിമ  തെക്ക് വടക്ക് സിനിമ ട്രെയിലര്‍
Thekk vadakk movie scene (youtube@ Anjana VARS)

By ETV Bharat Kerala Team

Published : Sep 11, 2024, 5:46 PM IST

'സാലേ ശങ്കുണ്ണി ബാഹര്‍ ആജാ'... ഇത്തവണ ഹിന്ദിയിലാണ് വിനായകന്‍റെ രസിപ്പിക്കുന്ന ഡയലോഗ്. രസകരമായ സംഭാഷണങ്ങള്‍ നിറഞ്ഞ 'തെക്ക് വടക്ക്' ട്രെയിലര്‍ പുറത്തിറങ്ങിയതോടെ പ്രേക്ഷകരുടെ ശ്രദ്ധ മുഴുവന്‍ ഇതിലേക്കാണ്. ചിരിയും തമാശയും നിറഞ്ഞ സിനിമയായിരിക്കും എന്നുറപ്പാക്കുന്ന ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അതുകൊണ്ട് തന്നെ തിയേറ്ററില്‍ സിനിമ ചിരി പടര്‍ത്തുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.

ട്രെയിലറില്‍ രസകരമായ സംഭാഷണങ്ങളാണുള്ളത്. സഖാവ് ശങ്കുണ്ണിയായി സുരാജ് വെഞ്ഞാറമൂടും സഖാവ് മാധവനായി വിനായകനുമാണ് എത്തുന്നത്. ഒപ്പം മറ്റ് താരനിരയുമുണ്ട്. ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു, വരുണ്‍ധാര, സ്നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്‌മ അനില്‍ കുമാര്‍ എന്നീ യുവതാര നിരയാണ് സിനിമയില്‍ എത്തുന്നത്. വാഴയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും ഇത്രയധികം താരങ്ങള്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ചിത്രത്തില്‍ വിനായകന്‍റെ വേഷത്തില്‍ നന്ദിനി ഗോപാലകൃഷ്‌ണനും സുരാജിന്‍റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. ജെല്ലിക്കെട്ട്, ചുരുളി, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകള്‍ക്ക് ശേഷം എസ് ഹരീഷ് രചിച്ച സിനിമയാണിത്. അന്‍ജന-വാര്‍സ് ബാനറില്‍ അന്‍ജന ഫിലിപ്പ് നിര്‍മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രേമം ശങ്കറാണ്. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാം.സിയാണ്.

Also Read:'ദേവര'യുടെ ക്ലൈമാക്‌സ് ആരെയും അമ്പരപ്പിക്കുമെന്ന് ജൂനിയര്‍ എന്‍ ടി ആര്‍; ആകാംക്ഷയോടെ പ്രേക്ഷകര്‍

ABOUT THE AUTHOR

...view details