സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായായി മായാനദിയിലെ രംഗം. 'മായാനദി' എന്ന ചിത്രത്തിലെ വിവാഹ രംഗത്തില്‍ വേദിയില്‍ വധൂവരന്മാരുടെ പേരെഴുതിയിരിക്കുന്നത് സുഷിന്‍ - ഉത്തര എന്നാണ്.
ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്‌മി അവതാരകയായി എത്തുന്ന വിവാഹത്തിലെ വധുവരന്മാര്‍ക്കാണ് ഈ പേര് നല്‍കിയിരിക്കുന്നത്. ഈ രംഗമാണ് സുഷിന്‍ ശ്യാമിന്‍റെ വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയാവുന്നത്. സുഷിന്‍റെയും ഉത്തരയുടെയും വിവാഹം നേരത്തെ കഴിഞ്ഞതാണോ എന്നാണ് പലരുടെയും ചോദ്യം.
ആഷിഖ് അബു സംവിധാനം ചെയ്‌ത ചിത്രമാണ് 'മായാനദി'. ഈ ചിത്രത്തില്‍ ചീഫ് അസിസ്‌റ്റന്‍റ് ഡയറ്‌ടര്‍ ആയിരുന്നു ഉത്തര. സുഷിനും ഉത്തരയും തമ്മില്‍ അന്നേ പ്രണയത്തിലായിരുന്നുവെന്നും അതിനുള്ള തെളിവാണ് ഈ രംഗമെന്നുമാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം.
ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തിനും സുഷിനും ഉത്തരയും ഒരുമിച്ചെത്തിയിരുന്നു. അന്ന് ഉത്തര തന്‍റെ പങ്കാളിയാണെന്ന് സുഷിന്‍ വ്യക്തമാക്കിയിരുന്നു. നടി പാര്‍വതിയുടെ സഹോദരി പുത്രിയാണ് ഉത്തര.
ഓറഞ്ച് നിറത്തിലുള്ള സാരിയാണ് ഉത്തര വിവാഹത്തിനായി ധരിച്ചത്. ഗോള്‍ഡന്‍ ബോര്‍ഡറുള്ള സാരിക്കൊപ്പം സീക്വന്‍ വര്‍ക്കുകള്‍ ചെയ്‌ത ഓറഞ്ച് നിറത്തിലുള്ള ബ്ലൗസാണ് സാരിക്കായി തിരഞ്ഞെടുത്തത്. വെള്ളമുണ്ടും പൂക്കള്‍ പ്രിന്‍റ് ചെയ്‌ത ഷര്‍ട്ടുമായിരുന്നു സുഷിന്‍റെ വേഷം.
സിനിമ രംഗത്ത് നിന്നും ഫഹദ് ഫാസില്‍, നസ്രിയ, ജയറാമും കുടുംബവും, സംഗീത സംവിധായകന്‍ ദീപക് ദേവ്, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, ഉണ്ണിമായ തുടങ്ങിയ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.