സിനിമയ്ക്കകത്തും പുറത്തും ഒട്ടേറെ ആരാധകരുള്ള രണ്ട് താരങ്ങളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇരുവരും രണ്ട് വ്യത്യസ്‌ത രാഷ്‌ട്രീയ ആശയങ്ങളുമായി ചേര്‍ന്ന് മുന്നോട്ടു പോകുന്ന വ്യക്തികളാണ്. എന്നാല്‍ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം വളരെ വലുതാണ്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ച് സുരേഷ് ഗോപിയുടെ ചോദ്യവും മമ്മൂട്ടിയുടെ രസകരവുമായ പ്രതികരണവുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രിയാവാന്‍ താന്‍ മമ്മൂട്ടിയോട് പറയാറുണ്ടെന്ന് സുരേഷ് ഗോപി വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ഇതിന് രസികന്‍ മറുപടിയാണ് മമ്മൂട്ടി നല്‍കിയത്.
ഒരു ചാനല്‍ അവാര്‍ഡ് പരിപാടിയുടെ റിഹേഴ്‌സല്‍ കാണാനും സഹപ്രവര്‍ത്തകരുടെ വിശേഷങ്ങള്‍ തിരക്കാനും നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും എത്തിയിരുന്നു. തിരികെ പോകവെ മമ്മൂട്ടിയുമായുള്ള സുരേഷ് ഗോപിയുടെ രസകരമായ സംഭാഷണമാണിത്. തിരികെ പോകാന്‍ കാറില്‍ കയറാന്‍ ഒരുങ്ങിയ സുരേഷ് ഗോപി മമ്മൂട്ടിയോട് "അവിടുന്ന് (കേന്ദ്രത്തില്‍ നിന്ന്)എന്നെ പറഞ്ഞ് അയച്ചാല്‍ ഞാന്‍ ഇങ്ങ് വരും കേട്ടോ" എന്നാണ്. "എന്നാല്‍ നിനക്ക് ഇവിടുത്തെ ചോറ് എപ്പോഴുമുണ്ട്" എന്ന മമ്മൂട്ടിയുടെ മറുപടി ഉടന്‍ എത്തി.