കമൽ സംവിധാനം ചെയ്‌ത 'ഗോൾ' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ രജിത്ത് സിആർ പ്രധാന വേഷത്തിൽ എത്തുന്ന 'സിക്കാഡ' ഓഗസ്റ്റ് 9ന് തന്നെ തിയേറ്ററുകളിൽ എത്തും. ഒട്ടേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മയൂരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
സര്‍വൈവല്‍ ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന 'സിക്കാഡ'യുടെ റിലീസ് വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ എല്ലാ വേദനകളും ഉൾക്കൊണ്ട് വിജയ പരാജങ്ങൾക്കപ്പുറം വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്‍റെ വലിയൊരു ശതമാനം വരുമാനം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനാണ് അണിയറപ്രവർത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
മലയാളം, തമിഴ്, കന്നഡ, തെലുഗു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. ചിത്രത്തിന്‍റെ ട്രെയിലർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നാല് ഭാഷകളിലും വ്യത്യസ്‌ത ഗാനങ്ങൾ എന്നതാണ് സിനിമയുടെ ഒരു പ്രത്യേകത. തീര്‍ണ ഫിലിംസ് ആന്‍ഡ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ വന്ദന മേനോന്‍, ഗോപകുമാര്‍ പി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബെംഗളൂരു, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളിലായിരുന്നു 'സിക്കാഡ'യുടെ ലോക്കേഷൻസ്.
ചിത്രത്തിന്‍റെ ഛായാഗ്രഹണം നവീന്‍ രാജാണ് നിര്‍വഹിക്കുന്നത്. എഡിറ്റിങ്: ഷൈജിത്ത് കുമരന, ഗാനരചന: വിവേക് മുഴക്കുന്ന്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് കെ മത്തായി, ഓഡിയോഗ്രാഫി: ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റർ: സുജിത് സുരേന്ദ്രൻ, ശബ്‌ദമിശ്രണം: ഫസല്‍ എ ബക്കര്‍, സ്റ്റുഡിയോ: എസ്‌എ സ്റ്റുഡിയോ, കലാസംവിധാനം: ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം: ജെസിയ ജോര്‍ജ്, നൃത്തസംവിധാനം: റ്റീഷ്യ, മേക്കപ്പ്: ജീവ, കോ-പ്രൊഡ്യൂസര്‍: ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍, ലൈന്‍ പ്രൊഡ്യൂസര്‍: ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ, സ്റ്റില്‍സ്: അലന്‍ മിഥുൻ, പോസ്റ്റര്‍ ഡിസൈന്‍: മഡ് ഹൗസ്, പിആര്‍ഒ: എഎസ് ദിനേശ്.
Also Read:കവലപ്പെടാതെ നന്‍പാ, കണ്ടിപ്പാ നടക്കും...'; ധ്യാന്‍ ശ്രീനിവാസനൊപ്പം കളറാക്കാന്‍ മുകേഷും; 'സൂപ്പർ സിന്ദഗി' ട്രെയിലര്‍ പുറത്ത്